ഗൂഗിളിനും ചാറ്റ് ജി.പി.ടിക്കും വെല്ലുവിളിയായി ‘നോഫ്രില്‍സ്’; നിര്‍മിത ബുദ്ധികളോട് കൊമ്പുകോർക്കാൻ മലയാളി സ്റ്റാര്‍ട്ടപ്പ്

കൊച്ചി: പ്രമുഖ നിര്‍മിത ബുദ്ധി കമ്പനിയായ ഗൂഗിളിനും ചാറ്റ് ജി.പി.ടിക്കും ഒപ്പം കൊമ്പുകോർക്കാൻ ഒത്ത എതിരാളിയെ വികസിപ്പിച്ച് മലയാളി സ്റ്റാര്‍ട്ടപ്പ്. ‘നോഫ്രില്‍സ് എ.ഐ.’ (nofrills.ai) എന്ന സ്റ്റാര്‍ട്ടപ്പ് സുഭാഷ് ശശിധര കുറുപ്പ്, ദിലീപ് ജേക്കബ്, വിന്‍സി മാത്യൂസ് എന്നിവർ ആണ് വികസിപ്പിച്ചത്. ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ക്ക് പുറമെ ഇംഗ്ലീഷും പിന്തുണയ്ക്കുന്നുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള ആദ്യ എ.ഐ. സേര്‍ച്ച് എന്ജിന് രൂപം നല്‍കിയിരിക്കുന്നത്. ഗൂഗിളിന് കനത്ത വെല്ലുവിളി ഉയര്‍ത്തി പുതുതലമുറ കമ്പനിയായ ചാറ്റ് ജി.പി.ടി.യുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐ. പുതിയ സേര്‍ച്ച് എന്ജിന് അവതരിപ്പിക്കുന്നതിനിടെയാണ് മലയാളി സംരംഭമായ നോഫ്രില്സിന്റെ വരവ്.
തത്സമയ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍.എല്‍.എം.) സാങ്കേതിക വിദ്യയിലാണ് ഈ സൗജന്യ എ.ഐ. സേര്‍ച്ച് എന്ജിന് പ്രവര്‍ത്തിക്കുന്നത്.
ഒരു സേര്‍ച്ച് എന്ജിന് എന്നതിനപ്പുറം പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് താഴെത്തട്ടില്‍ വരെ വിജ്ഞാനശേഖരം എളുപ്പമാക്കുകയാണ് നോ ഫ്രില്സ് എ.ഐ. എന്ന് കമ്പനിയുടെ കോ ഫൗണ്ടറും സി.ഇ.ഒ.യുമായ സുഭാഷ് വ്യക്തമാക്കി.
എ.ഐ. പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഓട്ടോണമസ് സ്റ്റോര്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ‘വാട്ട് എ സെയിലി’ന്റെ സ്ഥാപകരാണ് സുഭാഷും സംഘവും. വാട്ട് എ സെയിലിനെ 2020-ല്‍ ആമസോണ്‍ സ്വന്തമാക്കിയിരുന്നു.