ഇതെന്ത് മറിമായം; അറുപത്തിയഞ്ചുകാരനിൽ നിന്നും ഞൊടിയിടയിൽ മുപ്പത്തിയഞ്ചുകാരനിലേക്ക്; മേക്കോവർ വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
പല തരം മേക്കോവർ വീഡിയോകള്‍ നമ്മൾ ദിവസവും അകന്നരുണ്ട്. പലതും നമ്മളെ അമ്പരപ്പിക്കുന്നവയും ആണ്. അത്തരത്തിൽ ഒരു ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയ ചർച്ചയാക്കിയിരിക്കുന്നത്. വീഡിയോയുടെ തുടക്കില്‍ സണ്‍ ഗ്ലാസ് വച്ച ഒരു യുവാവിനെ കാണിക്കുന്നു. എന്നാൽ ആ ആൾക്ക് അറുപത് വയസ് കഴിഞ്ഞെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അത് തെളിയുക്കുന്ന മേക്കോവർ ആണ് പിന്നെ കാണുന്നത്.
പൂനെയിലെ സ്കൈ യോഗ എന്ന സ്ഥാപനത്തിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ ആണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരു തെരുവിലെ വീട്ടില്‍ നിന്നും പ്രായം ചെന്ന കഷണ്ടി കയറിയ ഒരു മനുഷ്യനെയും കൂട്ടി ഒരാള്‍ ഇറങ്ങി വരുന്നത് കാണാം. പിന്നാലെ അദ്ദേഹം ഒരു ബ്യൂട്ടി പാര്‍ലറില്‍ ഇരിക്കുന്നതാണ് കാണിക്കുന്നത്. ഇടകലര്‍ത്തിയ ദൃശ്യങ്ങളില്‍ പ്രായം ചെന്നയാളുടെ മുഖത്ത് ക്രീമുകള്‍ തേക്കുന്നതും കഷണ്ടി കയറിയ തലയിലെ അവശേഷിക്കുന്ന നര കറുപ്പിക്കുന്നതും കാണാം. ഇതിനിടെ സ്റ്റൈലിസ്റ്റ് അദ്ദേഹത്തിന് നിര്‍ദ്ദേശങ്ങളും നല്‍കുന്നു. അല്പം കഴിഞ്ഞ് നരച്ച താടിയുള്ള ഒരാളുടെ മുഖമാണ് നമ്മള്‍ കാണുക. പക്ഷേ അയാളുടെ തലയില്‍ പ്രത്യേക വിഗ്ഗുകൾ വച്ചിരിക്കുന്നു. പിന്നാലെ ഈ നരയും കറുപ്പിക്കുന്നതോടെ നേരത്തെ കണ്ട അറുപത്തിയഞ്ചുകാരന്‍റെ രൂപം നമ്മുടെ മനസില്‍ നിന്നും അക്ഷരാര്‍ത്ഥത്തില്‍ അപ്രത്യക്ഷമാകുന്നു. പകരം ഏതാണ്ട് 35 വയസുള്ള യുവാവിനെയാണ് കാണുക. വൃദ്ധനില്‍ നിന്നും തികച്ചും വ്യത്യസ്തനായ ഒരു മനുഷ്യനിലേക്കുള്ള അവിശ്വസനീയമായ മേക്ക് ഓവറായി അത് മാറി.
’65 മുതൽ 35 വരെ ബ്യൂട്ടി പാർലറിലെ ആൺകുട്ടികൾ’ കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ ഇതിനകം 10 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കാനെത്തിയത്. ‘ആരും വൃത്തികെട്ടവരല്ല, അവർ പാവങ്ങളാണ്’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ കുറിപ്പ്. ചിലര്‍ സ്റ്റൈലിസ്റ്റിന്‍റെ ചാര്‍ജ്ജിനെ കുറിച്ച് ആരാഞ്ഞു. തന്‍റെ അച്ഛനെയും ഇതുപോലെ മേക്കോവര്‍ ചെയ്യണമെന്ന് ചിലര്‍ ആഗ്രഹം പ്രകടിപ്പിച്ചു. അതേസമയം മറ്റൊരു വിഭാഗം കാഴ്ചക്കാര്‍ വീഡിയോ ഇഴകീറി പരിശോധിച്ച് മേക്കോവറിലുള്ള ആള്‍ ഒന്നല്ലെന്നും രണ്ട് പേരാണെന്ന അവകാശവാദം ഉന്നയിച്ചു. മേക്കപ്പിന് ശേഷം അയാളിലെ കൈയിലെ തൊലിയുടെ നിറം മാറിയത്. കഴുത്തിലെ ചുളിവുകള്‍ അപ്രത്യക്ഷമായതും അവര്‍ ചൂണ്ടിക്കാണിച്ചു.