ക്യാന്‍സര്‍ സാധ്യത കുറയ്ക്കാം; ഈ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

 ക്യാന്‍സര്‍ സാധ്യത കുറയ്ക്കാം; ഈ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

കാൻസർ പ്രതിരോധത്തിൽ പ്രധാനം കൃത്യസമയത്ത് രോ​ഗനിർണയം നടത്തി ചികിത്സ തേടലാണ് . ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അവ നിസ്സാരമാക്കാതെ മതിയായ ടെസ്റ്റുകൾ നടത്തി കാൻസറാണോ എന്ന് ഉറപ്പുവരുത്തണം. സ്ത്രീകളിലും പുരുഷന്മാരിലും ക്യാന്‍സര്‍ ഒരു പോലെ ഉണ്ടാകുന്നു. എന്നാല്‍ സ്തനാർബുദം ഉള്‍പ്പടെ സ്ത്രീകളില്‍ മാത്രമായി ഉണ്ടാകുന്ന ചില ക്യാന്‍സറുകളുമുണ്ട്. ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ മൂലമാണ് പല സ്ത്രീകള്‍ക്കും തങ്ങളുടെ ആരോഗ്യത്തെ അവഗണിക്കേണ്ടി വരുന്നത്.

ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ് ഇത്തരം ക്യാന്‍സര്‍ സാധ്യതകളെ കൂട്ടുന്നത്. ഏതെങ്കിലും ഒരു ഭക്ഷണം ക്യാൻസറിനെ നേരിട്ട് തടയുന്നില്ലെങ്കിലും ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയും. അത്തരത്തില്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുന്ന ചില സുഗന്ധവ്യഞ്ജനങ്ങളെ പരിചയപ്പെടാം.

വെളുത്തുള്ളി

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കോശങ്ങള്‍ക്ക് ഹാനികരമായ ഫ്രീ റാഡിക്കല്‍സിനെ തടയുന്ന അല്ലിസിന്‍ എന്ന സംയുക്തം വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഇവയാണ് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുന്നത്.

മഞ്ഞള്‍

ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു പ്രധാന സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും. ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ ആണ് അർബുദകോശങ്ങളുടെ വിളര്‍ച്ചയെ പ്രതിരോധിക്കുന്നത്.

കറുവപ്പട്ട

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് കറുവപ്പട്ട. കറുവപ്പട്ടയില്‍ അടങ്ങിയിരിക്കുന്ന ഈ ആന്‍റി ഓക്സിഡന്‍റുകളും ക്യാന്‍സര്‍ സാാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *