‘വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ’; ഇൻസ്റ്റാ ലൈക്കുകൾ വാരിക്കൂട്ടി ചുള്ളൻ പയ്യൻ, ചിത്രങ്ങൾ വൈറൽ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്നത്. ചിരിച്ചോണ്ട് ഫോട്ടോക്ക് പോസ് ചെയ്യുന്ന മമ്മൂട്ടിയുടെ കിടിലൻ ചിത്രങ്ങൾ ഇൻസ്റ്റയിൽ ഇതോക്കിനോടകം ലൈക്കുകൾ വാരിക്കൂട്ടുകയാണ്. ഈ പ്രായത്തിലും ഇത്രയും സ്റ്റൈലിഷ് ആയി നിൽക്കണമെങ്കിൽ ഇക്കക്ക് മാത്രേ അത് സാധിക്കൂ.
പ്രായം റിവേഴ്‌സ് ഗിയറില്‍ എന്ന പ്രയോഗം അക്ഷരാർഥത്തില്‍ ശരിവയ്ക്കാം മമ്മൂട്ടിയുടെ കാര്യത്തില്‍. ഫാഷന്‍ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് ഫൊട്ടോഗ്രാഫർ. മമ്മൂട്ടി തന്നെയാണ് ഫോട്ടോയുടെ സ്റ്റൈലിങ് ചെയ്തിട്ടുള്ളതെന്നായിരുന്നു ഷാനി കുറിച്ചത്.
‘വല്ലതും പറഞ്ഞാല്‍ ക്ലീഷേ ആയിപ്പോവും, ഇങ്ങേരൊക്കെ എന്തിട്ട് വന്നാലും ഒടുക്കത്തെ ലുക്കല്ലേ, 32 തികഞ്ഞ ചെറുപ്പക്കാരന്‍, ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനേ, ഈ പയ്യന് വേറെ പണിയൊന്നുമില്ലേ, വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍, ഇതൊന്നും അത്ര നല്ലതല്ലാട്ടോ, വീണ്ടും സോഷ്യല്‍മീഡിയ ഇളക്കി മറിച്ചു, ഇങ്ങളിതെന്ത് ഭാവിച്ചാണ്, രണ്ടാമത്തെ ഫോട്ടോയിലെ ചിരി കൊള്ളാമല്ലോ. പിള്ളേരൊക്കെ മാറി നിന്നോളൂട്ടോ’ തുടങ്ങി രസകരമായ കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെയുള്ളത്.
മമ്മൂട്ടിയുടെ ചിത്രങ്ങളുമായി നേരത്തെയും ഷാനി ഷാകി എത്തിയിരുന്നു. ഫോട്ടോഗ്രാഫിയും ഫാഷനും മാത്രമല്ല അഭിനേതാവായും തിളങ്ങിയിട്ടുണ്ട് ഷാനി. അച്ഛാദിന്‍, ബിടെക്, നികൊഞച തുടങ്ങിയ സിനിമകളില്‍ ഷാനി അഭിനയിച്ചിട്ടുണ്ട്.