ബസിൽ നിന്നും ഇറങ്ങാതെ യുവതി; പോലീസ് എത്തിയതോടെ പോലീസിനെയും ആക്രമിച്ചു; ലഹരിയിൽ ആയിരുന്ന അമൃത അറസ്റ്റിൽ
കോഴിക്കോട്: ലഹരിയിൽ ആയിരുന്ന യുവതി പരാക്രമം കാണിച്ചതോടെ പോലീസ് പിടിയിലായി. ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. വനിതാ പൊലീസുകാരിയെ ഉൾപ്പെടെ അമൃത മർദ്ദിച്ചിരുന്നു.
ബസിൽ നിന്നും ഒരുവിധത്തിലും ഇറങ്ങാത്തതിനെ തുടർന്ന് ജീവനക്കാർ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസുകാരെയാണ് യുവതി മർദ്ദിച്ചത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ രജിതക്കാണ് അമൃതയുടെ മർദ്ദനമേറ്റത്. പിന്നാലെ അമൃതയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും യുവതി പരാക്രമം തുടരുകയായിരുന്നു. തെളിവിനായി പൊലീസ് യുവതിയുടെ പരാക്രമത്തിന്‍റെ വീഡിയോ അടക്കം പകർത്തിയിട്ടുണ്ട്.