ഷൂസിലെ ദുര്‍ഗന്ധം മാറ്റാം; പരിഹാരം വിനാഗിരിയും ഓറഞ്ചിന്റെ തൊലിയും ഉപയോഗിച്ച്
ഷൂസ് നനയുക എന്നത് മിക്കവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. അത് ഇടുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയും ചുറ്റുമുള്ളവർക്ക് ഉണ്ടാകുന്ന ദുർഗന്ധവും തന്നെയാണ് പ്രധാന കാരണം. മഴക്കാലത്ത് ഷൂസ് നനയാതെ നടക്കുക എന്നത് സാധ്യമല്ല. ഇത് പലപ്പോഴും നമുക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കാലുകള്‍ എത്ര വൃത്തിയാക്കി സൂക്ഷിച്ചാലും പിന്നീട് വിയര്‍ക്കുമ്പോള്‍ അത് ഷൂസിലെ ഈര്‍പ്പം കാരണം അസഹനീയമായ ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമായി മാറും. ഇത് വഴിയുണ്ടാകുന്ന നാണക്കേട് ഒഴിവായിക്കാൻ ചില വഴികളുണ്ട്.
ഇതിന് ഏറ്റവും നല്ല മാര്‍ഗം സൂര്യപ്രകാശമാണ്. ഷൂസിലെ ദുര്‍ഡഗന്ധം കളയുവാനായി സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തില്‍ വയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ മഴക്കാലത്ത് ഇത് പ്രായോഗികമല്ല. ഈ സമയത്ത് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളില്‍ ഒന്നാണ് മാറി മാറി സോക്‌സ് ധരിക്കുകയെന്നത്. ഇത് ഷൂസില്‍ നിന്നുള്ള ദുര്‍ഗന്ധത്തെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്തും.
സോക്‌സ് ധരിക്കുന്നതിലൂടെ കാലിലെ വിയര്‍പ്പ് വലിച്ചെടുക്കുകയും ഒപ്പം കാലുകളെ ചൂടാക്കി നിലനിര്‍ത്തുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിനും നല്ലതാണ്. ഷൂസിലെ ദുര്‍ഗന്ധം മാറ്റിയെടുക്കാന്‍ അല്‍പ്പം വിനാഗിരി മാത്രം മതി. വിനാഗിരിയും അതേ അളവില്‍ വെള്ളവും ചേര്‍ത്ത ശേഷം ഈ മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റുക. ഇത് ഷൂസില്‍ സ്‌പ്രേ ചെയ്ത് ഉണക്കിയെടുക്കണം. ഷൂസിലെ ദുര്‍ഗന്ധം അകറ്റാനുള്ള മറ്റൊരു മാര്‍ഗമാണ് ഓറഞ്ചിന്റെ തോലി.
ഷൂസിനുള്ളില്‍ ഓറഞ്ചിന്റെ തൊലി വെച്ചാല്‍ ദുര്‍ഗന്ധം മാറിക്കിട്ടും, മാത്രമല്ല നല്ല ഗന്ധം ലഭിക്കുകയും ചെയ്യും. ബേക്കിംഗ് സോഡയാണ് മറ്റൊരു വസ്തു. കാല്‍ കപ്പ് ബേക്കിംഗ് സോഡ കാല്‍ കപ്പ് ബേക്കിംഗ് പൗഡര്‍, കാല്‍ കപ്പ് കോണ്‍ സ്റ്റാര്‍ച്ച് എന്നിവ മിക്‌സ് ചെയ്ത ശേഷം ഷൂസിനുള്ളില്‍ അല്‍പ്പം തളിച്ച് സൂക്ഷിക്കുക. രാവിലെയാകുമ്പോള്‍ ഷൂസിനുള്ളിലെ ദുര്‍ഗന്ധം പമ്പ കടന്നിരിക്കും.