‘എന്നെ കൊന്നാലും കുഴപ്പമില്ല; തുറന്നു പറയാൻ മടിയില്ല’; ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ വരൾച്ചക്ക് കാരണം പറഞ്ഞ് സുനിൽ ഛേത്രി

 ‘എന്നെ കൊന്നാലും കുഴപ്പമില്ല; തുറന്നു പറയാൻ മടിയില്ല’; ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ വരൾച്ചക്ക് കാരണം പറഞ്ഞ് സുനിൽ ഛേത്രി

ഡൽഹി: ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ശോഭിക്കാനാകത്തിന്റെ കാരണം തുറന്ന്​ പറഞ്ഞ്​ ഫുട്​ബോൾ താരം സുനിൽ ഛേത്രി. 150 കോടി ജനങ്ങളുണ്ടായിട്ടും കഴിഞ്ഞ ഒളിംപിക്സിൽ നേടിയ ഏഴ് മെഡലുകളാണ് ഒളിംപിക്സിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഛേത്രിയുടെ തുറന്ന മറുപടി.

150 കോടി ജനങ്ങളുണ്ടായിട്ടും നമ്മൾ ഒളിംപിക്സിൽ മറ്റ് രാജ്യങ്ങളെപ്പോലെ മെഡലുകൾ നേടുന്നില്ലെന്നത് ശരിയാണ്. എന്നാൽ വസ്തുതാപരമായി അത് ശരിയല്ല. സ്വാഭാവിക പ്രതിഭകളെ കണ്ടെത്താൻ കഴിയാത്താനും അവരെ വളർത്തിയെടുക്കാനും കഴിയാത്തതാണ് ഒളിംപിക്സ് പോലുള്ള കായിക മേളകളിൽ ഇന്ത്യയുടെ മെഡൽ വരൾച്ചക്ക് കാരണം. ചൈന, ജപ്പാൻ, ജർമനി, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ഒളിംപിക്സിൽ ഇന്ത്യയെക്കാൾ കാതങ്ങൾ മുന്നിലാണ്.

150 കോടി ജനതയുള്ള ഒരു രാജ്യം ഒളിംപിക്സ് പോലെ വിശ്വകായിക മേളകളിൽ കൂടുതൽ പ്രതിഭകളെ പങ്കെടുപ്പിക്കേണ്ടതാണ്. ഇന്ത്യയിൽ പ്രതിഭകൾക്ക് കുറവില്ല, പക്ഷെ അവരെ കണ്ടെത്തുകയും വളരാനുള്ള സാഹചര്യം ഒരുക്കുകയും അവരെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നതിലാണ് നമുക്ക് പിഴക്കുന്നത്. പ്രതിഭകൾക്ക് രാജ്യത്തിൽ കുറവില്ലെന്നത് 100 ശതമാനം ശരിയാണ്. ആൻഡമാനിൽ നിന്നുള്ള അഞ്ച് വയസുകാരമനായ ഒരു കുട്ടി ഫു്ടബോളിലും ജാവലിൻ ത്രോയിലും ക്രിക്കറ്റിലുമെല്ലാം മിടുക്കനായാലും അവന് എങ്ങനെ അടുത്ത തലത്തിലേക്ക് എത്തണമെന്ന് അറിയില്ല.

സ്വാഭാവികമായും അവൻ ആദ്യകാല പ്രകടനത്തിനുശേഷം വിസ്മൃതിയിലാവും. പിന്നീട് ഏതെങ്കിലും കോൾ സെൻററിൽ അവൻ ജോലി ചെയ്യുന്നത് നമ്മൾ കാണും. ഇത്തരം വസ്തുതകൾ തുറന്നു പറയാൻ എനിക്ക് മടിയില്ല. അതിൻറെ പേരിൽ എന്നെ കൊന്നാലും പ്രശ്നമില്ല. പ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ ശരിയായ രീതിയിൽ വളർത്തിയെടുക്കുന്നതിലും നമ്മൾ ഏറെ പിന്നിലാണ്. ആ യാഥാർത്ഥ്യം വിളിച്ചു പറഞ്ഞതിന് എന്നെ ആരെങ്കിലും കൊന്നാലും എനിക്കത് പ്രശ്നമല്ല-ഛേത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *