പൊരുതി തോറ്റു; ബാഡ്മിന്റണ്‍ ഇനത്തിൽ എച്ച്എസ് പ്രണോയ് ലക്ഷ്യ സെന്നിനോട് പരാജയപ്പെട്ടു
പാരിസ്: പാരിസ് ഒളിംപിക്സിൽ പുരുഷ സിംഗിള്‍സില്‍ മലയാളിയായ എച്ച് എസ് പ്രണോയ് പ്രീ ക്വാര്‍ട്ടറില്‍ നിന്ന് പുറത്തായി. ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിനോട് പൊരുതിയാണ് പ്രണോയ് തോറ്റത്. മത്സരത്തിന്റെ സ്കോര്‍ 12-21, 21-6 എന്നിങ്ങനെയാണ്. നാളെ നടക്കുന്ന ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയുടെ ചൗ ടീന്‍ ചെനാണ് ലക്ഷ്യയുടെ എതിരാളി.
മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പ്രണോയിക്ക് ലക്ഷ്യയെ വെല്ലുവിളിക്കാനായില്ല. അണ്ഫോഴ്സ്ഡ് എററുകളും ഏറെ. ആദ്യ ഗെയിമില്‍ മാത്രമാണ് അല്പമെങ്കിലും പ്രണോയിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചത്. രണ്ടാം ഗെയിമില്‍ ഒരു തരത്തിലും പ്രണോയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല.
നേരത്തെ, പുരുഷ ഡബിള്‍സിലും ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. ഇന്ത്യയുടെ ചിരാഗ് ഷെട്ടി – സാത്വിഗ്സായ്രാജ് റാങ്കിറെഡ്ഡി സഖ്യം മലേഷ്യന്‍ കൂട്ടുകെട്ടിനോട് പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. ആദ്യ ഗെയിം 13-21ന് ഇന്ത്യന്‍ സഖ്യം സ്വന്തമാക്കിയിരുന്നു. രണ്ടാം രണ്ടാം ഗെയിമില്‍ മലേഷ്യ 21-14ന് തിരിച്ചടിച്ചു. മൂന്നാം ഗെയിമില്‍ ഇന്ത്യന്‍ ടീം തുടക്കത്തില്‍ മുന്നേറിയെങ്കിലും പാതി പിന്നിട്ടപ്പോള്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടു. പിന്നീട് ഗെയിം മലേഷ്യ സ്വന്തമാക്കി. സ്കോര്‍ 13-21, 21-14, 21-16.