വയനാടിനെ മണ്ണെടുത്തപ്പോൾ പന്തളത്ത് കേക്ക് മുറിയും മധുരം നൽകലും; ദുഃഖാചരണത്തിനിടെ നടന്ന വാര്‍ഷികാഘോഷം ചർച്ചയായി

പന്തളം: വയനാടിനെ മണ്ണെടുത്തപ്പോൾ പന്തളം നഗരസഭയില്‍ കേക്ക് മുറിയും മധുരം നൽകലും നടന്നു. നഗരസഭയുടെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടാണ് ആഘോഷം നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചതിനുശേഷം ആണ് നഗരസഭയുടെ വെല്‍നെസ് സെന്ററില്‍ പരിപാടി നടന്നത്. ദേശീയ പതാക താഴ്ത്തിക്കെട്ടിയശേഷമായിരുന്നു ആഘോഷം.
ചൊവ്വാഴ്ച വൈകീട്ടാണ് മുടിയൂര്‍ക്കോണത്തുള്ള വെല്‍നെസ് സെന്ററില്‍ കേക്ക് മുറിച്ചും മധുരപലഹാരങ്ങള്‍ വിതരണംചെയ്തും ആഘോഷം നടത്തിയത്. നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷാണ് കേക്ക് മുറിച്ച് പങ്കുവെച്ചത്. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി മാത്യുവും വെല്‍നെസ് സെന്ററിലെ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ചൊവ്വാഴ്ച നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി, ദേശീയ പതാകയും താഴ്ത്തിക്കെട്ടിയശേഷമാണ് വെല്‍നെസ് സെന്ററിന്റെ വാര്‍ഷികാഘോഷം നടത്തിയത്. ദു:ഖാചരണം അറിഞ്ഞതിനാല്‍ ഭരണകക്ഷിയിലെ മറ്റ് അംഗങ്ങളും കൗണ്‍സിലര്‍മാരും ആഘോഷത്തില്‍നിന്ന് വിട്ടുനിന്നു.