വയനാടിന് സഹായഹസ്തവുമായി വിക്രം; ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം സംഭാവന ചെയ്തു

 വയനാടിന് സഹായഹസ്തവുമായി വിക്രം; ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം സംഭാവന ചെയ്തു

വയനാട്: വയനാട് ഉരുള്‍പൊട്ടലിൽ ദുരിതബാധിതർക്ക് സഹായവുമായി നടൻ വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം രൂപ അദ്ദേഹം നൽകി. താരത്തിന്റെ കേരളത്തിലെ ഫാന്‍സ് അസോസിയേഷന്‍ ആണ് താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറിയ വിവരം പങ്കുവച്ചത്.

അതേസമയം ഉരുൾപൊട്ടൽ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *