നട്ടുച്ചയ്ക്ക് വെയിലത്ത് ഇരുന്ന് ചപ്പാത്തി ചുടുന്ന സ്പൈഡര്‍മാന്‍; വൈറലായി വീഡിയോ

 നട്ടുച്ചയ്ക്ക് വെയിലത്ത് ഇരുന്ന് ചപ്പാത്തി ചുടുന്ന സ്പൈഡര്‍മാന്‍; വൈറലായി വീഡിയോ

ദിവസവും പല തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പലതും മൃഗങ്ങളുടേതോ കൊച്ചു കുട്ടികളുടേതോ ആയിരിക്കും. അതുപോലെ തന്നെ ഇവയ്ക്ക് കാഴ്ചക്കാരും ഏറെയാണ്. ഇപ്പോഴിതാ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് സ്പൈഡര്‍മാന്‍. ചിലന്തിവലയിൽ തൂങ്ങി ആടുന്ന സ്പൈഡര്‍മാനെ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാൽ വെയിലത്ത് ഇരുന്ന് ചപ്പാത്തി ഉണ്ടാക്കുന്ന സ്പൈഡര്‍മാനെ നിങ്ങൾ കണ്ടിട്ടുണ്ടോ ? എന്നാൽ ആ സ്പൈഡർമാനാണ് ഇപ്പോഴത്തെ താരം.

ജയ്പൂരുകാരനാണ് ഈ സ്പൈഡര്‍മാന്‍. ഇന്ത്യന്‍ ജീവിതത്തോട് പൊരുത്തപ്പെടാന്‍ കഷ്ടപ്പെടുന്ന സ്പൈഡര്‍മാനാണ് വിഡിയോയില്‍. ടെറസിനു മുകളില്‍ വച്ച് ചപ്പാത്തി പരത്തി ചുട്ടെടുക്കുന്നു. രസകരമായ ഈ വീഡിയോ, സോഷ്യല്‍ മീഡിയയിലുടനീളം ചിരി പടര്‍ത്തി.

തമാശ നിറഞ്ഞ ഒട്ടേറെ കമന്‍റുകളും ഇതിനടിയിലുണ്ട്. ‘സ്പൈഡര്‍മാന്‍റെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു’ എന്നാണ് ഒരു കമന്റ്. ‘സ്പൈഡര്‍മാന്‍ വര്‍ക്ക് ഫ്രം ഹോമിലാണ്’ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ‘അവഞ്ചേഴ്സിന് വേണ്ടി ഭക്ഷണം ഉണ്ടാക്കുകയാണ്’ എന്ന് വേറൊരാള്‍.

സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടും ഇതിനടിയില്‍ കമന്റ് ചെയ്തവരില്‍ പെടുന്നു. ‘ബ്രോ മാര്‍വെല്‍ ചായയാണ് കുടിക്കുന്നത്’ എന്നാണ് ഇവരുടെ കമന്റ്. എന്തായാലും ഈ വിഡിയോ ലക്ഷക്കണക്കിന്‌ ആളുകള്‍ കണ്ടുകഴിഞ്ഞു. പതിനേഴു ലക്ഷത്തോളം ലൈക്കുകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *