മദ്യപിക്കാനെത്തുന്ന വിദ്യാർത്ഥിനികൾക്ക് പ്രത്യേക പാക്കേജ്; ആൺകുട്ടികൾക്ക് 15 ശതമാനം വരെ കിഴിവും; ദ ലാൽബാഗ് ഇൻ ബാറുടമയ്ക്കെതിരെ കേസ്

 മദ്യപിക്കാനെത്തുന്ന വിദ്യാർത്ഥിനികൾക്ക് പ്രത്യേക പാക്കേജ്; ആൺകുട്ടികൾക്ക് 15 ശതമാനം വരെ കിഴിവും; ദ ലാൽബാഗ് ഇൻ ബാറുടമയ്ക്കെതിരെ കേസ്

മംഗളൂരു: വിദ്യാർത്ഥികളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിച്ചെന്ന പേരിൽ ബാറുടമയ്ക്കെതിരെ കേസെടുത്തു. മംഗളൂരുവിലെ ദേരേബൈലിലെ ദ ലാൽബാഗ് ഇൻ എന്ന ബാറിന്റെ ഉടമകൾക്കെതിരെയാണ് എക്സൈസ് അധികൃതർ കേസെടുത്തത്. വിദ്യാർത്ഥികളെ മദ്യപാനത്തിന് പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിക്കുകയും സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകകയും ചെയ്തെന്നാണ് ബാറുടമയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

വിദ്യാഭ്യാസസ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡുമായി വരുന്ന വിദ്യാർത്ഥിനികൾക്ക് മദ്യപിക്കാനായി പ്രത്യേക പാക്കേജാണ് ദ ലാൽബാഗ് ഇൻ പ്രഖ്യാപിച്ചത്. ആൺകുട്ടികൾക്ക് 15 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ചയാണ് ബാറിലും സാമൂഹിക മാധ്യമങ്ങളിലുമായി വിദ്യാർഥികൾക്ക് ഓഫർ പ്രഖ്യാപിച്ചുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട എക്സൈസ് ഡെപ്യൂട്ടി സൂപ്രണ്ട് എൻ.സൗമ്യലത ബാർ റെയ്ഡ് ചെയ്ത് പോസ്റ്റർ കണ്ടെടുത്ത്‌ കേസ് ഫയൽ ചെയ്തു.

അതേസമയം വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസും രംഗത്തെത്തി. പ്രായം നോക്കിയേ മദ്യം നൽകാവൂ എന്ന് മംഗളൂരുവിലെ എല്ലാ ബാർ-പബ്‌ ഉടമകൾക്കും നോട്ടീസ് നൽകിയതായി സിറ്റി പോലീസ് കമ്മിഷണർ അനുപം അഗർവാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *