തലപൊക്കി സ്വർണവില; ബജറ്റ് പ്രഹരത്തിന് പിന്നാലെ ഉയരുന്നത് ഇതാദ്യം

കൊച്ചി: ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് , തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ വര്‍ധന. 200 രൂപയാണ് പവന് കൂടിയത്. 50,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിവില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6325 ആയി.
ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വില വന്‍ ഇടിവു രേഖപ്പെടുത്തിയിരുന്നു. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം ഇന്നലെ വരെ കുറഞ്ഞത്. ഇന്നലെ രാവിലെ മാറ്റമൊന്നുമില്ലാതിരുന്ന വില ഉച്ചയ്ക്കു ശേഷം 800 രൂപ താഴുകയായിരുന്നു.