വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ കുത്തൊഴുക്കിന് തടയിടും; സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സംസ്ഥാന സർക്കാർ അം​ഗീകാരം നൽകി

 വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ കുത്തൊഴുക്കിന് തടയിടും; സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സംസ്ഥാന സർക്കാർ അം​ഗീകാരം നൽകി

തിരുവനന്തപുരം: വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ കുത്തൊഴുക്കിന് തടയിടാൻ കർമ്മ പദ്ധതിയുമായി സംസ്ഥാന സർക്കാർ. കേരളത്തിലെ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനസൗകര്യങ്ങളൊരുക്കി ഇവിടെ തന്നെ പിടിച്ചുനിർത്താൻ ലക്ഷ്യമിട്ടുള്ള സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സംസ്ഥാന സർക്കാർ അം​ഗീകാരം നൽകി. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമർപ്പിച്ച പദ്ധതി നി4ദേശം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി.

കേരളത്തിലെ വിദ്യാർത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിർത്തുക, പുറമെ നിന്നുള്ള വിദ്യാർത്ഥികളെ ആക4ഷിക്കുക, വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുക, ഡിമാൻറുള്ള കോഴ്സുകൾക്ക് കൂടുതൽ പ്രചാരണം നൽകുക, ഹ്രസ്വകാല കോഴ്സുകൾ കൂടുതൽ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാർത്ഥികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും സ്റ്റഡി ഇനി കേരളയിലൂടെ നടപ്പാക്കുക.

കേരളത്തിൽ നിന്ന് ഓരോ വർഷവും ആയിരകണക്കിന് വിദ്യാർത്ഥികളാണ് വിദേശത്തേക്ക് പഠനത്തിനായി പോകുന്നത്. തുടർന്ന് അവർ അവിടെ തന്നെ സ്ഥിരതാമസമാക്കുകയും ചെയ്യുകയാണ് പതിവ്.

Leave a Reply

Your email address will not be published. Required fields are marked *