കൺമുന്നിൽവച്ച് കാറപകടത്തിൽ കാമുകൻ മരിച്ചു; പ്രേതവിവാഹം ചെയ്ത് കൂടെ കൂട്ടാൻ കാമുകി

 കൺമുന്നിൽവച്ച് കാറപകടത്തിൽ കാമുകൻ മരിച്ചു; പ്രേതവിവാഹം ചെയ്ത് കൂടെ കൂട്ടാൻ കാമുകി

പ്രേമത്തിന് കണ്ണും മൂക്കും ഇല്ല എന്നൊക്കെ എല്ലാവരും പറയാറുണ്ട് ഓരോ ആളുകളും അവരുടെ പ്രണയം പ്രകടിപ്പിക്കുന്നതും പല രീതിയിലായിരിക്കും. ഇപ്പോഴിതാ അത്തരത്തിൽ ഒരു പ്രണയിനിയുടെ വാർത്തയാണ് ചർച്ചയാകുന്നത്. കൺമുന്നിൽവെച്ച് കാമുകൻ്റെ ജീവൻ നഷ്ടമാകുന്നത് കണ്ട യുവതി കാമുകനെ പ്രേതവിവാഹം ചെയ്ത് കൂടെ കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്.

കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിലായപ്പോള്‍ യുവതിക്ക് കാറിലുണ്ടായിരുന്ന ബാക്കി മൂന്ന് പേരെയും രക്ഷിക്കാനായെങ്കിലും സ്‌നേഹിതനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായില്ല. ജൂലായ് 15-നാണ് യുവതിയുടേയും കാറിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരുടേയും ജീവന്‍ അട്ടിമറിച്ച സംഭവമുണ്ടായത്. ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാര്‍ അപകടത്തിലാവുകയും പിന്നില്‍ വന്നിരുന്ന മറ്റു മൂന്ന് കാറുകളുമായി കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും മറ്റ് അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ടുസഹോദരങ്ങളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങളില്‍ ഒരാളുടെ കാമുകിയും അപകട സമയം വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നു.

കാലില്‍ പരിക്കേറ്റ യുവതിക്ക് ദൗര്‍ഭാഗ്യവശാല്‍ പിന്‍സീറ്റിലുണ്ടായിരുന്ന സുഹൃത്തിനെ മാത്രമേ രക്ഷിക്കാന്‍ കഴിഞ്ഞുള്ളു. അപകടത്തില്‍പെട്ട മറ്റുകാറുകളിലെ രണ്ട് പേരെയും രക്ഷിക്കാന്‍ കഴിഞ്ഞു.

എന്നാല്‍ തന്റെ കാമുകനേയും സഹോദരിയേയും രക്ഷിക്കാനാകാത്തതിന്റെ ദുഃഖം യുവതിയെ പിന്തുടർന്നു. തനിക്ക് രക്ഷിക്കാനാകാത്ത കാമുകനോടുള്ള സ്നേഹത്താൽ അവരുടെ വയോധികയായ അമ്മയുടെ പരിചരണം യുവതി ഏറ്റെടുത്തു.

മരിച്ചവരുടെ വിവാഹം നടത്തുന്ന രീതി ചൈനയില്‍ 3000 വര്‍ഷം പഴക്കമുള്ള ആചാരമാണ്. വിവാഹം പോലുള്ള ആഗ്രഹങ്ങള്‍ നിറവേറ്റാതെയുള്ള മരണമാണെങ്കില്‍ മരണാനന്തര ജീവിതത്തില്‍ ആത്മശാന്തി കിട്ടില്ലെന്ന വിശ്വാസമാണ് ഈ ആചാരത്തിനു പിന്നില്‍ വിശ്വാസം. വിവാഹദിവസം അണിയുന്ന വസ്ത്രവും മരിച്ചയാളുടെ ഫോട്ടോയുമാണ് ചടങ്ങുകളിലുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *