രണ്ടായിരം കോടിയുടെ മയക്കുമരുന്ന് കേസ്; പ്രതിസ്ഥാനത്ത് നിന്നും മമതാ കുൽക്കർണിയെ ഒഴിവാക്കി

 രണ്ടായിരം കോടിയുടെ മയക്കുമരുന്ന് കേസ്; പ്രതിസ്ഥാനത്ത് നിന്നും മമതാ കുൽക്കർണിയെ ഒഴിവാക്കി

മുംബൈ: താനെ പോലീസ് എട്ട് വർഷം മുൻപ് പിടികൂടിയ 2000 കോടിയുടെ മയക്കുമരുന്ന് കേസിൽ പ്രതിസ്ഥാനത്തുനിന്ന് ബോളിവുഡ് നടി മമത കുൽക്കർണിയെ ഒഴിവാക്കി. ബോംബെ ഹൈക്കോടതിയുടേതാണ് നടപടി.

ഇവർക്കെതിരേ ആരോപണം മാത്രമാണുള്ളതെന്നും തെളിവില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. തന്നെ മനഃപൂർവം കേസിൽ കുടുക്കിയതാണെന്നു ചൂണ്ടിക്കാട്ടി മമത കുൽക്കർണി നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *