‘അതിപ്പോഴും മനസിലെ വേദന തന്നെയാണ്, ഞാൻ മരിക്കുന്നത് വരെ അത് മാറുമെന്ന് തോന്നുന്നില്ല’; ശ്രദ്ധ നേടി ഭാവനയുടെ വാക്കുകൾ

 ‘അതിപ്പോഴും മനസിലെ വേദന തന്നെയാണ്, ഞാൻ മരിക്കുന്നത് വരെ അത് മാറുമെന്ന് തോന്നുന്നില്ല’; ശ്രദ്ധ നേടി ഭാവനയുടെ വാക്കുകൾ

മലയാള സിനിമാ രം​ഗത്ത് വീണ്ടും സജീവ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് ഭാവന. ഏറെക്കാലം മലയാള സിനിമകളിൽ നിന്നും മാറി നിന്ന ഭാവന അടുത്ത കാലത്താണ് തിരിച്ച് വരാൻ തീരുമാനിച്ചത്. ഒന്നിന് പിറകെ ഒന്നായി ഭാവനയുടെ സിനിമകൾ റിലീസ് ചെയ്ത് കൊണ്ടിരിക്കുകയാണിപ്പോൾ. എന്നാൽ രണ്ടാംവരവിൽ ചിത്രങ്ങൾ വലിയ വിജയം നേടാത്തത് തിരിച്ചടിയായി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടാണ് ഭാവനയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

അതേസമയം ഭാവന പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പലപ്പോഴും താൻ മാനസികമായി തളർന്നുപോകാറുണ്ടെന്ന് ഭാവന പറയുന്നു. എല്ലാവരെയും പോലെ മൂഡ് സ്വിംഗ്സും വിഷമങ്ങളും ഒക്കെ വരുന്നയാളാണ് താനും. ഇടയ്ക്കിടെ മൂഡ് ചെയ്ഞ്ച് ആകും. അതിന് ഇതുവരെ അവസാനമുണ്ടായിട്ടില്ല. ആരെയും നമുക്ക് പുറത്ത് നിന്ന് ജഡ‌്ജ് ചെയ്യാൻ സാധിക്കില്ലെന്നും താരം പറയുന്നു.

ഒരു ചിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് കൊണ്ടോ ,​ സന്തോഷം നൽകുന്ന സ്റ്റാറ്റസ് ഇട്ടതുകൊണ്ടോ അവർ സന്തോഷത്തിലാണെന്ന് കരുതാനാവില്ല. ചിലപ്പോൾ ആ ഒരു ദിവസമായിരിക്കും അങ്ങനെ തോന്നിയിട്ടുണ്ടാവുക എന്ന് കരുതി അവർ ജീവിതത്തിൽ എപ്പോഴും സന്തോഷവാനായിരിക്കില്ലെന്നും ഭാവന ചൂണ്ടിക്കാട്ടുന്നു.

തന്റെ പിതാവിന്റെ മരണത്തെകുറിച്ചും ഭാവന ഓർമ്മിപ്പിച്ചു. അച്ഛൻ മരിച്ചത് തനിക്ക് ഏറെ വിഷമമുണ്ടാക്കിയ കാര്യമാണ്. അതിപ്പോഴും മനസിലെ വേദന തന്നെയാണ്. ഞാൻ മരിക്കുന്നത് വരെ അത് മാറുമെന്ന് തോന്നുന്നില്ലെന്നും ഭാവന വ്യക്തമാക്കി. എന്റെ സങ്കടങ്ങളെ ഞാൻ പുറത്തുകാണിക്കാറില്ല. കാരണം ആളുകൾ അത് എങ്ങനെ ജ‌‌ഡ്ജ് ചെയ്യുമെന്ന് പറയാനാകില്ല. തന്റെ ജീവിതത്തിലെ വേദനകളും മുറിവുകളും അത് മരണം വരെ അവിടെ ഉണ്ടാകുമെന്നും ഭാവന പറയുന്നു.

അതേസമയം ഹണ്ട് ഓഗസ്റ്റ് 9നാണ് പ്രദർശനത്തിനെത്തുന്നത്. മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിലാണ് ഷാജി കൈലാസ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭാവനയ്ക്കൊപ്പം അദിതി രവി, രാഹുൽ മാധവ്. അജ്‌മൽ അമീർ, അനു മോഹൻ, ചന്തുനാഥ്, രഞ്ജി പണിക്കർ. ഡെയ്‌ൻ ഡേവി‌ഡ്, നന്ദു, വിജയകുമാർ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, കോട്ടയം നസീർ, പത്മരാജ് രതീഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. തിരക്കഥ നിഖിൽ ആന്റണി.

Leave a Reply

Your email address will not be published. Required fields are marked *