പണി തീർന്നിട്ടില്ല, ഇനിയും വരും; ക്രൗഡ്സ്ട്രൈക്ക് തകരാറുകൾക്ക് സാധ്യതയെന്ന മുന്നറിയിപ്പ് നൽകി മൈക്രോസോഫ്റ്റ്

 പണി തീർന്നിട്ടില്ല, ഇനിയും വരും; ക്രൗഡ്സ്ട്രൈക്ക് തകരാറുകൾക്ക് സാധ്യതയെന്ന മുന്നറിയിപ്പ് നൽകി മൈക്രോസോഫ്റ്റ്

വാഷിങ്ടൺ: അടുത്തിടെ ഉണ്ടായ ക്രൗഡ്സ്ട്രൈക്ക് തകരാറുകൾ ഭാവിയിൽ ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഇതിനെ തടുക്കാൻ കഴിയില്ലെന്നും കമ്പനി പറയുന്നു. മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റ്റിങ് സോഫ്റ്റ്‌വെയറിലേക്ക് തേർഡ് പാർട്ടി പ്രവേശനത്തിന് അനുവാദം നൽകിയ യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെ മൈക്രോസോഫ്റ്റ് കുറ്റപ്പെടുത്തി. ഒരു ദിവസത്തിലേറെ ലോകത്തെ 800-കോടിയിലധികം കമ്പ്യൂട്ടറുകളെ ആണ് ഈ തകരാർ ബാധിച്ചത്.

ഇതിനു സുരക്ഷാ വീഴ്ചയോ സൈബർ ആക്രമണോ ആയി ബന്ധപ്പെട്ട പ്രശ്നമല്ലെന്നും പ്രശ്നം പരിഹരിക്കാൻ കമ്പനിയ്ക്ക് കൂടുതൽ ഉത്തരവാദിത്വം നൽകുന്നുവെന്നും ക്രൗഡ്സ്ട്രൈക്ക് അധികൃതർ പറഞ്ഞു.തകരാർ ബാധിച്ച കമ്പ്യൂട്ടറിന്റെ പ്രശ്നങ്ങൾ പരിഹരിച്ചു നൽകാമെന്ന വാഗ്ദാനവുമായി ഉപഭോക്താക്കളെ സ്വാധീനിക്കാൻ സാധ്യതയുള്ള ഹാക്കിങ് സംഘങ്ങളുടെ പേരുകൾ ക്രൗഡ്സ്ട്രൈക്ക് പുറത്ത് വിട്ടിട്ടുണ്ട്.

മെഡിക്കൽ, വ്യോമയാന മേഖലകളെ ഉൾപ്പെടെ നിരവധി മേഖലകളെ മൈക്രോസോഫ്റ്റ് തകരാർ സാരമായി ബാധിച്ചിരുന്നു. എന്നാൽ ആപ്പിൾ ഉപഭോക്താക്കളെ ഈ തകരാർ ബാധിച്ചിരുന്നില്ല. അതേസമയം, തകരാർ ബാധിച്ച കമ്പ്യൂട്ടറിന്റെ പ്രശ്നങ്ങൾ പരിഹരിച്ചു നൽകാമെന്ന വാഗ്ദാനവുമായി ഉപഭോക്താക്കളെ സ്വാധീനിക്കാൻ സാധ്യതയുള്ള ഹാക്കിങ് സംഘങ്ങളുടെ പേരുകൾ ക്രൗഡ്സ്ട്രൈക്ക് പുറത്ത് വിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *