ഷോക്കേറ്റ് പിടയുന്ന പ്രാവിനെ രക്ഷിക്കാന്‍ ശ്രമം; പന്ത്രണ്ടുവയസുകാരൻ ഷോക്കേറ്റ് മരിച്ചു
ബംഗളൂരു: പ്രാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത്രണ്ടുവയസുകാരൻ ഷോക്കേറ്റ് മരിച്ചു. ആറാം ക്ലാസ് വിദ്യാര്‍ഥിയായ രാമചന്ദ്രയാണ് മരിച്ചത്. വൈദ്യുതി കമ്പിയില്‍ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. കര്‍ണാടകയിലെ ചിത്രദുര്‍ഗജില്ലയിലെ ഹനുമാനപുരഗ്രാമത്തിലാണ് സംഭവം.
പ്രാവ് ഷോക്കേറ്റ് പിടയുന്നത് കണ്ടതിനെ തുടര്‍ന്ന് അതിനെ രക്ഷിക്കാനായി കുട്ടി ഇലക്ട്രിക് പോസ്റ്റില്‍ കയറിയപ്പോഴാണ് അപകടം ഉണ്ടായത്. ഷോക്കേറ്റ കുട്ടി തല്‍ക്ഷണം തന്നെ മരിച്ചു. ഷോക്കേറ്റതിന് പിന്നാലെ കുട്ടിയുടെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ തൂങ്ങികിടക്കുകയായിരുന്നു.
വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.