സുഹൃത്തുക്കളായ വിദ്യാർത്ഥികൾ ട്രെയിനിടിച്ച് മരിച്ചു; അപകടം ഇയർഫോൺ വച്ച് പാട്ടു കേട്ടുകൊണ്ട് റെയിൽവെ ട്രാക്കിൽ ഇരിക്കെ
ലക്നൗ: ട്രെയിനിടിച്ച് രണ്ടു കുട്ടികൾ മരിച്ചു. ഉത്തർപ്രദേശിലെ ഗാസിപൂരിലാണ് സംഭവം. രാജ്ദെപൂർ സ്വദേശികളായ സമീർ (15), സാകിർ അഹമദ് (16) എന്നിവരാണ് മരിച്ചത്. രണ്ട് പേരും ചെവിയിൽ ഇയർഫോൺ വച്ച് ഉച്ചത്തിൽ പാട്ടു കേട്ടുകൊണ്ട് ഇരിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.
മരണപ്പെട്ട ഇരുവരും സുഹൃത്തുക്കളാണെന്ന് കോട്‍വാലി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദീൻദയാൽ പാണ്ഡെ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഉച്ചത്തിൽ പാട്ടുവെച്ച് റെയിൽവെ ട്രാക്കിൽ ഇരിക്കുകയായിരുന്നു രണ്ട് പേരും. ട്രെയിൻ അടുത്തെത്തിയിട്ടും ഹോൺ മുഴക്കിയിട്ടും രണ്ട് പേരും അറിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. ട്രെയിൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചെന്നും സംഭവത്തിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ ദീൻദയാൽ പാണ്ഡെ പറഞ്ഞു.