ഒടുവിൽ ദുബായ് ജോസും പിള്ളേരും കണ്ടുമുട്ടി; ‘അടിച്ചു കേറി വാ’ ഹിറ്റാക്കിയവരെ കണ്ട് റിയാസ് ഖാന്‍, വീഡിയോ വൈറൽ…
കൊച്ചി: അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഡയലോഗ് ആണ് ‘അടിച്ചുകയറി വാ’. നിരവധിപേരാണ് ഡയലോഗ് ഏറ്റെടുത്തത്. ഇരുപത് വർഷങ്ങൾക്ക് മുൻപ് റിയാസ് ഖാൻ അഭനയിച്ച് പുറത്തിറങ്ങിയ ജലോത്സവം എന്ന ചിത്രത്തിലെ ചീങ്കണ്ണി ജോസ് അഥവാ ദുബായ് ജോസ് എന്ന കഥാപാത്രം ചിത്രത്തിൽ പറയുന്ന ഡയലോഗാണ് ഇത്.
അതിന് ശേഷം ഇതിനെക്കുറിച്ച് റിയാസ് ഖാന്‍ തന്നെ പലവട്ടം സംസാരിച്ചിരുന്നു. ഇപ്പോള്‍ ഈ ഡയലോഗ് സോഷ്യല്‍ മീഡിയയെ ഓര്‍മ്മിപ്പിച്ച് ഇത് ഹിറ്റാക്കിയ യുവാക്കളുടെ സംഘത്തെ കണ്ടിരിക്കുകയാണ് റിയാസ് ഖാന്‍ കഴിഞ്ഞ ദിവസമായിരുന്നു ഈ കൂടികാഴ്ച. ഇതിന്‍റെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
അനന്തു, സാഹില്‍, ആരണ്‍, അഗ്സം എന്നിവരെയാണ് റിയാസ് ഖാന്‍ കണ്ടത്. ഈ ഡയലോഗ് വീണ്ടും ഹിറ്റാക്കിയ എല്ലാവര്‍ക്കും നന്ദിയുണ്ട്. എന്നാലും ഇവരെ കണ്ടെത്തണം ഇവര്‍ക്കൊപ്പം ഒരു ഡിന്നര്‍ കഴിക്കണം എന്നായിരുന്നു എന്‍റെ ആഗ്രഹം അത് സാധ്യമായി. ഇവരോട് വലിയ നന്ദിയുണ്ടെന്ന് റിയാസ് ഖാന്‍ പറഞ്ഞു. ഇവര്‍ക്കൊപ്പം ‘അടിച്ചു കയറി വാ’ എന്ന ഡയലോഗും റിയാസ് ഖാന്‍ പറഞ്ഞു.