പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ചത് അശ്ലീല വീഡിയോകൾ കാണിച്ച്; പുറത്തുപറഞ്ഞാൽ രണ്ടുപേരും ജയിലിൽ പോകുമെന്നും വിശ്വസിപ്പിച്ചു; അച്ഛന് 98 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി

 പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ചത് അശ്ലീല വീഡിയോകൾ കാണിച്ച്; പുറത്തുപറഞ്ഞാൽ രണ്ടുപേരും ജയിലിൽ പോകുമെന്നും വിശ്വസിപ്പിച്ചു; അച്ഛന് 98 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി

പത്തനംതിട്ട: മകളെ പീഡിപ്പിച്ച അച്ഛന് 98 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. മാന്നാർ സ്വദേശിയായ അൻപതുകാരനെ ആണ് പത്തനംതിട്ട പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. ഡോണി തോമസ് വർഗീസാണ് കേസിൽ വിധി പറഞ്ഞത്. കഠിന തടവിന് പുറമേ 5,25,000 രൂപ പിഴയും പ്രതി നൽകണം. അല്ലാത്തപക്ഷം 5 വർഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും.

മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിച്ച് 11-കാരിയായ മകളെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. 2019 മുതൽ 2022 വരെ പീഡനം തുട‍ർന്നിരുന്നു. പുറത്തുപറഞ്ഞാൽ പിതാവിനൊപ്പം മകളും ജയിലിൽ പോകേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ലൈംഗിക അതിക്രമം. കുട്ടിയുടെ അമ്മ ജോലിക്ക് പോകുന്ന സമയത്ത് വീട്ടിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തിയാണ് പിതാവ് കുറ്റകൃത്യം ചെയ്തിരുന്നത്.

പിതാവ് മകളെ ഉപദ്രവിക്കുന്നത് കാണാനിടയായ അയൽവാസിയായ സ്ത്രീയാണ് പൊലീസിൽ വിവരമറിയിച്ചത്. പിതാവിന്റെ പീഡനത്തിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് നിരന്തരമായ കൗൺസിലിങ്ങിലൂടെയാണ് കുട്ടി വിവരങ്ങൾ പുറത്തുപറയാൻ തയ്യാറായത്. പ്രതിയുടെ രണ്ടാം വിവാഹത്തിലെ രണ്ട് കുട്ടികളിൽ മൂത്തമകളാണ് പീഡനത്തിന് ഇരയായ കുട്ടി. ആദ്യ വിവാഹത്തിൽ ഇയാൾക്ക് മൂന്ന് മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *