കാന്‍സര്‍ രോഗിയായ അമ്മയെ കൊല്ലാന്‍ ശ്രമിച്ചു; മകൻ അറസ്റ്റിൽ
കണ്ണൂർ: ചെറുപുഴ ഭൂദാനത്തു കാന്‍സര്‍ രോഗിയായ അമ്മയെ മകന്‍ കൊല്ലാന്‍ ശ്രമിച്ചതായി പരാതി.
കോട്ടയില്‍ വീട്ടില്‍ നാരായണിയെ മകന്‍ സതീഷ് ആണ് കൊല്ലാന്‍ ശ്രമിച്ചത്. സാരമായി പരുക്കേറ്റ നാരായണിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മയ്ക്ക് കാന്‍സര്‍ ആയതുകൊണ്ടാണ് കൊല്ലാന്‍ ശ്രമിച്ചതെന്നാണ് മകന്‍ പൊലീസിന് മൊഴി നല്‍കിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പരിചരിക്കാനുള്ള പ്രയാസം മൂലമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നുമാണ് മൊഴി. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. അമ്മയുടെ സഹോദരിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കഴുത്തുഞെരിച്ചും തലയണ മുഖത്ത് അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. മകന്‍ തലയ്ക്കടിച്ചതായും എഫ്‌ഐആറില്‍ പറയുന്നു.