ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോര് ഇന്ന്; ട്വ​ന്റി20യിൽ രണ്ടാം ലോകകീരീടം ലക്ഷ്യമിട്ട് ഇന്ത്യ

 ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോര് ഇന്ന്; ട്വ​ന്റി20യിൽ രണ്ടാം ലോകകീരീടം ലക്ഷ്യമിട്ട് ഇന്ത്യ

ബ്രി​ഡ്ജ്ടൗ​ൺ: കു​ട്ടി​ക്രി​ക്ക​റ്റി​ലെ ക​ന്നി​ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ക്ക് വ​ർ​ഷ​ങ്ങ​ളു​ടെ കി​രീ​ട വ​ര​ൾ​ച്ച​ക്കു​ശേ​ഷം സ​മ്മോ​ഹ​ന നേ​ട്ട​ത്തി​ലെ​ത്താ​ൻ ഇ​ത് സു​വ​ർ​ണാ​വ​സ​രം. ട്വ​ന്റി20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്റെ ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ കി​രീ​ട പോ​രാ​ട്ടം.

2007ലെ ​ആ​ദ്യ കി​രീ​ട​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ക്ക് ഈ ​ലോ​ക​ക​പ്പ് അ​ന്യ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം സ്വ​ന്തം നാ​ട്ടി​ൽ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഫൈ​ന​ലി​ലെ​ത്തി​യി​ട്ടും ആ​സ്ട്രേ​ലി​യ​യോ​ട് തോ​ൽ​ക്കാ​നാ​യി​രു​ന്നു വി​ധി. ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും മു​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‍ലി​യും യു​വ​താ​ര​ങ്ങ​ൾ​ക്കാ​യി ട്വ​ന്റി20​യി​ൽ നി​ന്ന് ഇ​നി മാ​റി​നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത. അ​തി​നാ​ൽ, ഇ​ന്ന് കി​രീ​ടം നേ​ടി​യാ​ൽ ഈ ​മു​തി​ർ​ന്ന താ​ര​ങ്ങ​ൾ​ക്കു​ള്ള ആ​ദ​ര​വ് കൂ​ടി​യാ​കും.

രോ​ഹി​ത് മി​ക​ച്ച ഫോ​മി​ലാ​ണെ​ങ്കി​ലും കോ​ഹ്‍ലി​യു​ടെ കാ​ര്യം ക​ട്ട​പ്പൊ​ക​യാ​ണ്. ഏ​ഴ് ക​ളി​ക​ളി​ൽ​നി​ന്ന് 75 റ​ൺ​സാ​ണ് കോ​ഹ്‍ലി ടൂ​ർ​ണ​മെ​ന്റി​ൽ സ്കോ​ർ ചെ​യ്ത​ത്. 10.71 മാ​ത്ര​മാ​ണ് റ​ൺ​സ് ശ​രാ​ശ​രി. ഐ.​പി.​എ​ല്ലി​ലെ ത​ക​ർ​പ്പ​ൻ ഫോ​മി​ന് പി​ന്നാ​ലെ ഏ​റെ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു കോ​ഹ്‍ലി​യി​ൽ ടീ​മി​നു​ണ്ടാ​യി​രു​ന്ന​ത്. ബൗ​ള​ർ​മാ​രി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്താ​നും കോ​ഹ്‍ലി​ക്ക് ക​ഴി​യു​ന്നി​ല്ല. വി​രാ​ടി​ന്റെ ക​ഴി​വു​ക​ൾ ഫൈ​ന​ലി​​ലേ​ക്ക് സം​ഭ​രി​ച്ചു​​വെ​ച്ച​താ​ണെ​ന്നാ​ണ് രോ​ഹി​ത് പ​റ​യു​ന്ന​ത്. കോ​ഹ്‍ലി​യെ മ​ധ്യ​നി​ര​യി​ലേ​ക്ക് മാ​റ്റി യ​ശ്വ​സി ജ​യ്സ്വാ​ളി​നെ ഓ​പ​ണ​റാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ചി​ല​ർ ഉ​ന്ന​യി​ച്ചി​രു​ന്നു. കോ​ഹ്‍ലി​യെ ബാ​റ്റി​ങ് ഓ​ർ​ഡി​ൽ താ​ഴേ​ക്ക് മാ​റ്റി ശി​വം ദു​ബെ​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.

ഏ​റ്റ​വും മോ​ശം ഫോ​മി​ലു​ള്ള ശി​വം ദു​ബെ​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ​ൻ വി​മ​ർ​ശ​ന​മാ​ണു​യ​രു​ന്ന​ത്. എ​ന്നാ​ൽ, നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ശി​വം ഫോ​മി​ലാ​കു​മെ​ന്നാ​ണ് ടീ​മി​ന്റെ ​പ്ര​തീ​ക്ഷ. വി​ജ​യം തു​ട​രു​ന്ന സം​ഘ​ത്തി​ൽ​നി​ന്ന് മാ​റ്റ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ് ഇ​ന്നും അ​വ​സ​രം ല​ഭി​ക്കുമോയെന്ന് ഉറപ്പില്ല. ബാ​റ്റി​ങ്ങി​ൽ സൂ​ര്യ​കു​മാ​ർ യാ​ദ​വും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ഫോ​മി​ലാ​ണ്. ബൗ​ള​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക തീ​രേ​യി​ല്ല. അ​ർ​ഷ​ദീ​പ് സി​ങ്ങും ജ​സ്പ്രീ​ത് ബും​റ​യും ഹാ​ർ​ദി​കും കു​ൽ​ദീ​പ് യാ​ദ​വും ര​വീ​ന്ദ്ര ജ​ദേ​ജ​യും അ​ക്സ​ർ പ​ട്ടേ​ലും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *