കോട്ടയത്ത് ബസിലേക്ക് കയറുന്നതിനിടെ റോഡിലേക്ക് വീണ് വയോധികന് ദാരുണാന്ത്യം

 കോട്ടയത്ത് ബസിലേക്ക് കയറുന്നതിനിടെ റോഡിലേക്ക് വീണ് വയോധികന് ദാരുണാന്ത്യം

കോട്ടയം: സ്വകാര്യബസിൽ നിന്നും വീണ് വയോധികൻ മരിച്ചു. ആർപ്പൂക്കര സ്വദേശി പാപ്പൻ (72) ആണ് മരിച്ചത്. ആർപ്പൂക്കര – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കെഎംവി ബസിൽ നിന്നുമാണ് പാപ്പാൻ വീണത്. ബസിലേക്ക് കയറുന്നതിനു ഇടയിൽ റോഡിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *