എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടുപ്പെട്ടുപോകുന്നത്, ഉള്ളിലെ സ്നേഹം മുഴുവൻ പ്രകടിപ്പിച്ച് ഗോപിക, കരയിപ്പിക്കല്ലേയെന്ന് ജിപി
എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടുപ്പെട്ടുപോകുന്നത് എന്ന് തനിക്ക് തന്നെ അത്ഭുതമായി തോന്നുന്നു. പിറന്നാൾ ദിവസം ഗോപിക ജി പിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ച. ഗോപികയുടെ ജന്മദിനം വളരെ ഗംഭീരമായിട്ടാണ് ജി പി ആഘോഷിച്ചത്.
തിരിച്ച് ജി പിയുടെ ജന്മദിനം ഗോപിക എങ്ങനെ ആഘോഷിക്കുമെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. നിരവധി പേരാണ് ജി പി ക്ക് ആശംസ അറിയിച്ചത്. എന്നാൽ ആരാധകർ കാത്തിരുന്നത് ഗോപികയുടെ ആശംസയ്ക്ക് ആയിരുന്നു, ഹൃദയസ്പർശിയായ വാക്കുകളാണ് ഗോപിക കുറിച്ചത്.
എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടുപ്പെട്ടുപോകുന്നത് എന്ന് തനിക്ക് തന്നെ അത്ഭുതമായി തോന്നുന്നു എന്നാണ് ഗോപിക കുറിച്ചത്. കണ്ടുമുട്ടിയ അന്ന് മുതൽ നിങ്ങളിൽ ഞാൻ എത്രമാത്രം അലിഞ്ഞുപോയി എന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഗോപിക പറയുന്നു.
‘ എന്റെ ആൾക്ക് ജന്മദിനാശംസകൾ. ഈ ഒരാളില്ലാതെ ജീവിതം നമുക്ക് സങ്കല്പിക്കാൻ കഴിയാത്തവിധം എങ്ങനെയാണ് അയാൾ പ്രാധാന്യമർഹിക്കുന്നത് എന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെടുന്നു. കണ്ടുമുട്ടിയ അന്ന് മുതൽ നിങ്ങളിൽ ഞാൻ എത്രമാത്രം വീണുപോയി എന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നു.
ജന്മദിനാശംസകൾ ചേട്ടാ. ശരിക്കും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എന്നാണ് ഗോപിക കുറിച്ചത്. ജി പിക്കൊപ്പം ഉള്ള ചിത്രങ്ങളും ഗോപിക പങ്കുവെച്ചിട്ടുണ്ട്. ഗോപികയുടെ പോസ്റ്റിന് ജി പി കമന്റും ഇട്ടിട്ടുണ്ട്. കരയിപ്പിക്കുമോ എന്നാണ് ജി പി പറഞ്ഞത്. കെട്ടിപ്പിടിച്ച് ഐ ലവ് യൂ എന്നും ജി പി കുറിച്ചു.
നടൻ ആണെങ്കിലും അവതാരകൻ എന്ന നിലയിലാണ് ജി പി പ്രേക്ഷകർ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകനായി എത്തിയതിന് പിന്നാലെ ജി പി ക്ക് ധാരാളം ആരാധകരും ഉണ്ടായി. ജി പിയുടെ വിവാഹം ആയിരുന്നു ഒരു സമയത്ത് വൻ ചർച്ചയായത്.
മിയ, പേളി, ദിവ്യ പിള്ള എന്നിങ്ങനെ പല താരങ്ങളുമായി ജി പിയുടെ പേരിൽ ഗോസിപ്പ് ഉണ്ടായിരുന്നു. ഗോപികയെയാണ് ജി പി വിവാഹം ചെയ്യാൻ പോകുന്നത് എന്ന് അറിഞ്ഞത് ഇവരുടെ നിശ്ചയ ചിത്രങ്ങൾ ജി പി പങ്കുവെച്ചപ്പോഴാണ്യ സാന്ത്വനം എന്ന സീരിയയിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സ് സ്വന്തമാക്കിയ താരമാണ് ഗോപിക