ഫോണ്‍ ഉപയോഗിച്ച് ഇവിഎം തുറക്കാന്‍ ശ്രമിച്ചു; മുംബൈ എംപിയുടെ ബന്ധുവിനെതിരെ കേസ്

 ഫോണ്‍ ഉപയോഗിച്ച് ഇവിഎം തുറക്കാന്‍ ശ്രമിച്ചു; മുംബൈ എംപിയുടെ ബന്ധുവിനെതിരെ കേസ്

മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇവിഎം തുറക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ്. മുംബൈ നോര്‍ത്ത് വെസ്റ്റ് എംപി രവീന്ദ്ര വായ്ക്കറിന്റെ ബന്ധുവായ മങ്കേഷ് പാണ്ഡില്‍ക്കര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗോറെഗാവിലെ ബൂത്തില്‍ വെച്ചാണ് പാണ്ഡില്‍ക്കര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇവിഎം തുറക്കാന്‍ ശ്രമിച്ചത്.

സുവര്‍ണദിനങ്ങള്‍ ഖജനാവ് നിറയ്ക്കും, പൊന്നും പണവും ഭാഗ്യവും കൈവിടില്ല; ഈ രാശിക്കാര്‍ മിന്നിത്തിളങ്ങും
പോളിംഗ് ഉദ്യോഗസ്ഥനായ ദിനേഷ് ഗൗരവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കൗണ്ടിംഗ് സെന്ററുകളില്‍ മൊബൈല്‍ ഫോണിന് നിരോധനമുണ്ട്. എന്നാല്‍ പാണ്ഡില്‍ക്കര്‍ ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇവിഎം തുറക്കാന്‍ ശ്രമിക്കുന്നത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാണുകയും, ഇത് റിട്ടേണിംഗ് ഓഫീസറെ അറിയിക്കുകയുമായിരുന്നു.

റിട്ടേണിംഗ് ഓഫീസര്‍ വന്റായ് പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. ഫോണ്‍ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തുറക്കാന്‍ ഒടിപി ജനറേറ്റ് ചെയ്യാനായിരുന്നു ഇയാള്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തില്‍ നിന്നുള്ള എംപിയാണ് രവീന്ദ്ര വായ്ക്കര്‍.

ശിവസേന ഉദ്ധവ് വിഭാഗത്തിലെ അമോല്‍ ഗജാനന്‍ കീര്‍ത്തീക്കറെയാണ് വായ്ക്കര്‍ പരാജയപ്പെടുത്തിയത്. പക്ഷേ വെറും 48 വോട്ടിനായിരുന്നു ജയം. ഇതോടെ വലിയ വിവാദവും ഉയര്‍ന്നിരുന്നു. കോടതിയില്‍ ഈ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യുമെന്ന് ഉദ്ധവ് താാക്കറെ പറഞ്ഞിരുന്നു.

ഈ സീറ്റിലെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും സ്ഥാനാര്‍ത്ഥികളില്‍ പലരും പരാതികള്‍ നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടുണ്ട്. പാണ്ഡില്‍ക്കര്‍ക്ക് ഇയാള്‍ മൊബൈല്‍ ഫോണ്‍ കൈമാറിയെന്നാണ് ആരോപണം. ദിനേഷ് ഗുരാവ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *