ബിഗ് ബോസ് മലയാളം സീസണിന്റെ ആറാം സീസൺ ടൈറ്റിൽ വിജയിയായി ജിന്റോ; രണ്ടാം സ്ഥാനം അർജുനും മൂന്നാം സ്ഥാനം ജാസ്മിനും
മോഹൻലാൽ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളം സീസണിന്റെ ആറാം സീസൺ ടൈറ്റിൽ വിജയിയായി ജിന്റോ. ഇത്തവണയും ബിഗ് ബോസിന് ഒരു രാജാവിനെയാണ് കിട്ടിയത്. അർജുൻ ശ്യാം ആണ് രണ്ടാം സ്ഥാനത്ത്. തുടക്കം മുതൽ സൈലന്റായിരുന്ന അർജുൻ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് തന്റെ ഹെയിം മുഴുവനുമായിട്ടും പുറത്തെടുക്കുന്നത്. ഒടുവിൽ വോട്ടിന്റെ കാര്യത്തിൽ മത്സരിച്ച താരം വിജയിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. ഒടുവിൽ റണ്ണറപ്പായി കൊണ്ടാണ് അർജുൻ വിജയിച്ചിരിക്കുന്നത്.
മൂന്നാം സ്ഥാനത്തേക്ക് ജാസ്മിനാണ്. ഈ സീസണിലെ ഏറ്റവും കൂടുതൽ കണ്ടെന്റ് നൽകിയ മത്സരാർഥി ജാസ്മിനായിരുന്നു. ജാസ്മിനെ ചുറ്റിപ്പറ്റിയാണ് ഗെയിം മുഴുവൻ നടന്നിരുന്നതും. എന്നാൽ വിജയസാധ്യത ഏറെയുണ്ടായിട്ടും ജാസ്മിൻ മത്സരത്തിൽ പിന്നിലേക്കായി പോയി. വിന്നറായ ജിന്റോയെക്കാളും ഏകദേശം രണ്ടായിരത്തിഅഞ്ഞൂറ് വോട്ടിന്റെ കുറവിനാണ് ജാസ്മിന് കപ്പ് നഷ്ടപ്പെട്ടിരിക്കുന്നത്.
നാലാം സ്ഥാനമാണ് അഭിഷേക് ശ്രീകുമാറിന്. വൈൽഡ് കാർഡായി ബിഗ് ബോസിലേക്ക് വന്ന അഭിഷേകാണ് ആദ്യം ഫിനാലെയിലേക്ക് പ്രവേശിച്ച മത്സരാർഥി. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കിലൂടെ വിജയിച്ച അഭിഷേക് നാലാമത് എത്തിയിട്ടാണ് ഈ ഷോ യിൽ നിന്നും പുറത്താവുന്നത്. ഫൈനൽ ഫൈവിൽ നിന്നും ആദ്യം പുറത്താവുന്നത് റിഷിയാണ്. അഞ്ചാം സ്ഥാനത്ത് എത്തിയ റിഷി നാലാം റണ്ണറപ്പ് എന്ന സ്ഥാനം നേടിയാണ് പുറത്തായിരിക്കുന്നത്.
ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗ് ലൈനോടെ എത്തിയ സീസണിൻറെ ഫിനാലെ ദിനവും വേറിട്ട രീതിയിലാണ് ബിഗ് ബോസ് ഒരുക്കിയത്. ജിന്റോ, അർജുൻ, ജാസ്മിൻ, അഭിഷേക്, റിഷി എന്നിവരാണ് ഫൈനലിൽ എത്തിയവർ. ഇതുവരെയുള്ള ആറ് സീസണുകളിലും അവതാരകനായി എത്തിയത് മലയാളത്തിന്റെ അഭിമാനമായ നടൻ മോഹൻലാലാണ്.
എന്നാൽ താരത്തിന്റെ ആരാധകർക്കും മലയാളികളിൽ ഭൂരിഭാഗത്തിനും അദ്ദേഹം ബിഗ് ബോസ് ഷോ ഹോസ്റ്റ് ചെയ്യുന്നതിനോട് എതിർപ്പാണ്. ഓരോ സീസണുകളിലും ആ സീസണിലെ മത്സരാർത്ഥികൾ മാത്രമല്ല മോഹൻലാലും ഷോയിലെ ചില തീരുമാനങ്ങളുടെയും നടപടികളുടെയും മറ്റും പേരിൽ വിമർശിക്കപ്പെടാറുണ്ട്. അതേസമയം ബിഗ് ബോസ് വീക്കെന്റ് എപ്പിസോഡുകളിൽ എത്തുന്ന ലാലേട്ടനെ കാണാൻ മാത്രമായി ഷോ കാണുന്നവരും നിരവധിയാണ്.