സ്വർണം വിൽക്കണോ അതോ വാങ്ങണോ? നിക്ഷേപമായി കണ്ടവരും ആഭരണപ്രേമികളും ആശങ്കയിൽ; ഇന്നത്തെ സ്വർണവില അറിയാം..

 സ്വർണം വിൽക്കണോ അതോ വാങ്ങണോ? നിക്ഷേപമായി കണ്ടവരും ആഭരണപ്രേമികളും ആശങ്കയിൽ; ഇന്നത്തെ സ്വർണവില അറിയാം..

കൊച്ചി: സ്വർണം വിൽക്കണോ അതോ വാങ്ങണോ? സ്വർണവിലയിലെ ചാഞ്ചാട്ടം സ്വർണത്തിൽ നിക്ഷേപിച്ചവരുടെ മനസ്സിൽ നെഞ്ചിടിപ്പായി മാറുകയാണ്. കഴിഞ്ഞ മാസം റെക്കോഡുകൾ ഭേദിച്ച് മുകളിലേക്ക് കുതിച്ച സ്വർണവില ഈ മാസം കയറിയും ഇറങ്ങിയും സ്ഥിരതയില്ലാതെ നിൽക്കുകയാണ്. ഇന്നലെ പവന് 480 രൂപയുടെ വർദ്ധനവുണ്ടായെങ്കിൽ ഇന്ന് വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നും സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 53200 രൂപയാണ്.

സ്വർണവിലയിൽ റെക്കോർഡ് ഇടിവാണ് ജൂൺ 8 ന് ഉണ്ടായിരുന്നത്. 1520 രൂപയുടെ റെക്കോർഡ് കുറവാണ് അന്നുണ്ടായത്. ശേഷം 9,10 തീയതികൾ ഉൾപ്പടെ മൂന്ന് ദിവസം ഒരേ വിലയിൽ ആണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ജൂൺ മാസം ആരംഭം മുതലേ വില കുറഞ്ഞ് ശുഭവാർത്തയായിരുന്നു ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ലഭിച്ചത്. ജൂൺ 7ന് സ്വർണ വില 54000 കടന്നിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു അത്.

വില വീണ്ടും 55000 കടക്കുമോ എന്ന ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് ശനിയാഴ്ച ഒറ്റയടിക്ക് 1520 രൂപ കുറഞ്ഞത്. ആഭരണം വാങ്ങാനായി കാത്തിരുന്നവർക്ക് വലിയ ആശ്വാസം നൽകിയ വാർത്തയായിരുന്നു ഇത്. 55,000 തൊട്ട സ്വർണവില കുറഞ്ഞത് ആഭരണം വാങ്ങാനായി കാത്തിരുന്നവർക്ക് വലിയ ആശ്വാസമായിരുന്നു. അതേസമയം, സ്വർണത്തെ നിക്ഷേപമായി കണ്ട് വാങ്ങിക്കൂട്ടിയവർക്ക് ആശങ്കകൾ സമ്മാനിക്കുകയും ചെയ്തു.

ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ’ (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ ബാങ്ക് നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിൻ്റെ നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില ഇവർ നിശ്ചയിക്കുന്നത്.

കേരളത്തിലെ 95ശതമാനം സ്വർണ വ്യാപാരികളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും അസോസിയേഷനുകളും കമ്മിറ്റി നിശ്ചയിക്കുന്ന വിലയാണ് പിന്തുടരുന്നത്. 24 കാരറ്റിൻ്റെ സ്വർണ വില ജിഎസ്ടി അടക്കം ഉള്ള തുകയിൽ നിന്ന് ജിഎസ്ടി ഇല്ലാതെയുള്ള വിലയെ 916 കൊണ്ട് ഗുണിച്ച് ലഭിക്കുന്ന തുകയെ 995 കൊണ്ട് ഹരിക്കുമ്പോൾ ഒരു തുക ലഭിക്കും. ഇതോടൊപ്പം 35 രൂപ ലാഭവിഹിതം ചേർത്താണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ അന്നേ ദിവസത്തെ വില കണക്കാക്കുന്നത്.

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജൂൺ 1 – ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ജൂൺ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53200 രൂപ
ജൂൺ 3 – ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 52880 രൂപ
ജൂൺ 4 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53440 രൂപ
ജൂൺ 5 – ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53280 രൂപ
ജൂൺ 6 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53840 രൂപ
ജൂൺ 7 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 54080 രൂപ
ജൂൺ 8 – ഒരു പവന് സ്വർണത്തിന് 1,520 രൂപ കുറഞ്ഞു. വിപണി വില 52,560 രൂപ
ജൂൺ 9 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂൺ 10 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂൺ 11 – ഒരു പവന് സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 52,680 രൂപ
ജൂൺ 12 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 52,920 രൂപ
ജൂൺ 13 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,920 രൂപ
ജൂൺ 14 -ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 52,720 രൂപ
ജൂൺ 15 -ഒരു പവന് സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 53,200 രൂപ
ജൂൺ 16 -സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,200 രൂപ

Leave a Reply

Your email address will not be published. Required fields are marked *