ഉത്തരാഖണ്ഡിൽ ടെമ്പോ ട്രാവലർ പുഴയിലേക്ക് മറിഞ്ഞ് അപകടം; മരണം 14 , 23 പേർക്ക് പരുക്ക്
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ടെമ്പോ ട്രാവലർ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തിൽ മരണം പതിനാലായി. അപകടത്തിൽ പരിക്കേറ്റ ആളുകളെ ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപ ധനസഹായവും പ്രഖ്യാപിച്ചു.
ഋഷികേശ്- ബദരിനാഥ് ഹൈവേയിലാണ് അപകടം നടന്നത്. കൊക്കയിലേക്ക് വീണ ട്രാവലർ അളകനന്ദ നദിയിൽ പതിച്ചു.സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ജില്ലാ കലക്ടർക്ക് നിർദേശം നൽകി.