ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; കാൽ വഴുതിയ യാത്രക്കാരന് തുണയായത് പോലീസ്
കണ്ണൂർ: ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതിയ യാത്രക്കാരന് തുണയായത് സിവിൽ പോലീസ് ഓഫീസർ. പോർബന്തറിലേക്ക് പോകുന്ന ട്രെയിനിൽ കായംകുളത്ത് നിന്നും അഹമ്മദബാദിലേക്ക് പോകുകയായിരുന്നു യാത്രക്കാരൻ ആണ് അപകടത്തിൽപ്പെട്ടത്. ഓടുന്ന ട്രെയിനിലേക്ക് ചാടി കയറുന്നതിനിടെ ട്രാക്കിലേക്ക് കാൽവഴുതി വീണ യാത്രക്കാരനെ സാഹസികമായി സിപിഒ രക്ഷപ്പെടുത്തുകയായിരുന്നു.
കണ്ണൂർ റയിൽവെ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കുടിവെള്ളം വാങ്ങാനായി യാത്രക്കാരൻ കണ്ണൂർ സ്റ്റേഷനിൽ ഇറങ്ങിയതാണ്. അതിനിടെ ട്രെയിൻ മുന്നോട്ട് നീങ്ങി. ട്രെയിനിലേക്ക് ഓടി കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട കേരള റയിൽവെ പൊലീസ് സിപിഒ ലേഗേഷ് ഇരിണാവ് ആണ് യാത്രക്കാരനെ സാഹസികമായി രക്ഷപെടുത്തിയത്.