വിവാഹം കഴിക്കാന്‍ പണം നൽകിയില്ല; ഇടുക്കിയിൽ അച്ഛനെ തല്ലിക്കൊന്ന് കത്തിച്ച മകൻ അറസ്റ്റിൽ

 വിവാഹം കഴിക്കാന്‍ പണം നൽകിയില്ല; ഇടുക്കിയിൽ അച്ഛനെ തല്ലിക്കൊന്ന് കത്തിച്ച മകൻ അറസ്റ്റിൽ

ഇടുക്കി: കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മാങ്കുളം ആറാംമൈൽ മുപ്പത്തിമൂന്നിന് സമീപം താമസിക്കുന്ന പാറേക്കുടിയില് തങ്കച്ചന്‍ അയ്യപ്പനെ(58) മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ടോടെ കണ്ടെത്തിയത്. സംഭവത്തിൽ മകൻ ബബിൻ (36) അറസ്റ്റിലായിട്ടുണ്ട്. തങ്കച്ചനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം മരിച്ചെന്ന് കരുതി തീ വെയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. വിവാഹം കഴിക്കാന്‍ പണം നല്‍കാത്ത വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലപാതകം.

Leave a Reply

Your email address will not be published. Required fields are marked *