മൈക്രോസോഫ്റ്റിന് പിന്നാലെ ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടല്‍; ടെക് ലോകത്ത് 2023ല്‍ തൊഴില്‍ നഷ്ടപ്പെട്ടത് ആയിരത്തിലധികം പേർ

 മൈക്രോസോഫ്റ്റിന് പിന്നാലെ ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടല്‍; ടെക് ലോകത്ത് 2023ല്‍ തൊഴില്‍ നഷ്ടപ്പെട്ടത് ആയിരത്തിലധികം പേർ

ന്യൂയോര്‍ക്ക്: ഐടി-ടെക് രംഗത്തെ ഭീമന്‍ കമ്പനികളിൽ തൊഴിലാളികളുടെ കൂട്ടപിരിച്ചുവിടൽ തുടരുന്നു. 2024 ജൂണിന്‍റെ ആദ്യ വാരത്തില്‍ ഐടി ഭീമന്‍മാരായ ഗൂഗിളും മൈക്രോസോഫ്റ്റും ആയിരത്തിലധികം തൊഴിലാളികളെയാണ് പിരിച്ചുവിട്ടത് എന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

ടെക് ലോകത്ത് വലിയ ആശങ്ക പകരുന്ന പിരിച്ചുവിടലുകളാണ് ഇപ്പോള്‍ നടക്കുന്നത്. ടെക് രംഗത്ത് അനുഭവപ്പെടുന്ന വലിയ തൊഴില്‍ പ്രതിസന്ധിയുടെ തുടര്‍ച്ച കൂടിയാണിത്.

ടെക് ലോകത്ത് 2023ല്‍ ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഈ വര്‍ഷവും ഒട്ടും ശുഭകരമല്ല കാര്യങ്ങള്‍. മൈക്രോസോഫ്റ്റും ഗൂഗിളും ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിന്‍റെ അടുത്ത ഘട്ടത്തിലേക്ക് ഇപ്പോള്‍ പ്രവേശിച്ചിരിക്കുകയാണ്.

ഇരു കമ്പനികളും ജൂണ്‍ ആദ്യ വാരത്തിൽ 1400ലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു. മൈക്രോസോഫ്റ്റ് ഹോളോലെന്‍സ് 2, മൂണ്‍ഷോട്ട്‌സ് എന്നിവയിലും ഗൂഗിളില്‍ ക്ലൗഡ് യൂണിറ്റിലുമാണ് തൊഴിലാളികളെ പുറത്താക്കിയിരിക്കുന്നത്.

മൈക്രോസോഫ്റ്റിലെ പിരിച്ചുവിടല്‍ ആയിരത്തോളം തൊഴിലാളികളെയാണ് ബാധിച്ചിരിക്കുന്നത്. മിക്‌സ്‌ഡ് റിയാലിറ്റി വിഭാഗത്തിലാണ് ഈ പിരിച്ചുവിടലുകള്‍ ഏറ്റവുമധികം. ഹോളോലെന്‍സ് 2 പ്രൊജക്‌ട് മിക്‌സ്‌ഡ് റിയാലിറ്റി യൂണിറ്റിന് കീഴിലാണ്. കമ്പനിയുടെ ഘടന പുനക്രമീകരിക്കുന്നതിനോട് അനുബന്ധിച്ചാണ് പുതിയ തൊഴില്‍ മാറ്റം എന്നാണ് മൈക്രോസോഫ്റ്റിന്‍റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *