മദ്യപിക്കാൻ പണം നൽകാത്തതിലുള്ള വൈരാ​ഗ്യം; മധ്യവയസ്കനെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു; പ്രതി പിടിയിൽ

 മദ്യപിക്കാൻ പണം നൽകാത്തതിലുള്ള വൈരാ​ഗ്യം; മധ്യവയസ്കനെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു; പ്രതി പിടിയിൽ

കോട്ടയം: മദ്യപിക്കാൻ പണം നൽകാത്തതിലുള്ള വൈരാ​ഗ്യത്തിൽ അതിഥിത്തൊഴിലാളി മധ്യവയസ്കനെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു പരിക്കേൽപ്പിച്ചു. സംഭവത്തിൽ അസം സ്വദേശി ഗോകുൽ ഗാർഹ് (34) യെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കങ്ങഴ സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളുടെ വീട്ടിലെ ജോലിക്കാരനാണ് ഗോകുൽ.

കഴിഞ്ഞ ദിവസം ഉച്ചയോടെ മധ്യവയസ്കൻ നടത്തിയിരുന്ന കങ്ങഴയിലുള്ള ഹാർഡ് വെയർ സ്ഥാപനത്തിലെത്തി പണം ആവശ്യപ്പെട്ട് ഇയാൾ ബഹളമുണ്ടാക്കുകയും അവിടെയുണ്ടായിരുന്ന ചുറ്റികയെടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു.

ഉടമയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *