ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചു; ബന്ധുക്കൾ കുഞ്ഞിന്റെ മൃതദേഹവുമായി പ്രതിഷേധിച്ചു

 ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചു; ബന്ധുക്കൾ കുഞ്ഞിന്റെ മൃതദേഹവുമായി പ്രതിഷേധിച്ചു

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ ഏഴ് ദിവസം പ്രായമായ നവജാത ശിശു മരിച്ചു. തുടർന്ന് ബന്ധുക്കൾ മൃതദേഹവുമായി പ്രതിഷേധിച്ചു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡിൽ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം.

ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. പോലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *