പാലക്കാട് റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചാക്ക്; പരിശോധിച്ചപ്പോൾ കണ്ടത് 19.4 കിലോ കഞ്ചാവും; പ്രതിയെ തേടി എക്സൈസ് എക്സൈസ്

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ. ചാക്കിൽ ആക്കിയാണ് 19.4 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ചത്. പ്രതി കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളഞ്ഞതായിരിക്കും എന്നാണ് എക്സൈസ് സംഘം സംശയിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ എക്സൈസ് ആർപിഎഫ് ആയി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം എഫ് സുരേഷ്, ആർപിഎഫ് ക്രൈം ബ്രാഞ്ച് ഇൻറലിജൻസ് സർക്കിൾ ഇൻസ്പെക്ടർ എൻ കേശവദാസ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കൂടാതെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എൻ അശോക് , പാലക്കാട് എക്സൈസ് സർക്കിൾ ഓഫീസിലെ എഇഐ (ഗ്രേഡ് ) എം എൻ സുരേഷ് ബാബു, എം സുരേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കെ എൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സിവിൽ എക്സൈസ് ഓഫീസർ കെ അഭിലാഷ് എന്നിവരും പങ്കെടുത്തു.