ഇങ്ങനെ ആണേൽ ഞാൻ ഈ കളിയ്ക്കില്ല; ഇൻസ്റ്റാഗ്രാമിൽ ‘സ്‌കിപ്പ്’ ചെയ്യാനാകാത്ത പരസ്യം, ഇനി ആപ്പും പെയ്ഡ് ആകുമോ?

ഒരുപാട് ആളുകൾ അഡിക്ട് ആയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ് ഇൻസ്റ്റാഗ്രാം. റീൽസ് കാണുന്നതിനും ഫോട്ടോ ഷെയർ ചെയ്യുന്നതിനുള്ള ഇൻസ്റ്റാഗ്രാമിൽ ഇനി ചെറുതും എന്നാൽ ഒഴിവാക്കാൻ ആവാത്തതുമായ പരസ്യങ്ങൾ കൊണ്ടുവരുന്ന ആഡ് ബ്രെക്സ് (Ad Breaks) എന്ന പുതിയ ഫീച്ചർ പരീക്ഷിക്കുന്നു. മെറ്റായുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് പ്ലാറ്റ്‌ഫോം ആയ ഇൻസ്റ്റാഗ്രാം, ടെസ്റ്റിനെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ റെഡ്ഡിറ്റ് ഫോറങ്ങളിൽ ഉടനീളമുള്ള ഉപയോക്താക്കൾ അതിൻ്റെ വരവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ വരുന്ന പുതിയ ഫീച്ചർ ആളുകളെ ഇൻസ്റ്റാഗ്രാമിൽ നിന്നും പുറത്തേക്ക് വിളികകണ് ഇടയുണ്ട്. മൂന്ന് മുതല്‍ അഞ്ച് സെക്കന്റ് വരെയുള്ള സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങളാണ് കാണുക. ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെയാണ് ഇവ പ്രത്യക്ഷമാവുക.
ആഡ് ബ്രേക്കുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പരസ്യങ്ങള്‍ കാണുന്ന പുതിയ രീതിയാണെന്നും ചിലപ്പോള്‍ ബ്രൗസ് ചെയ്യുന്നതിന് മുമ്പ് പരസ്യങ്ങള്‍ കാണേണ്ടിവരുമെന്നും ഈ പരസ്യത്തിലെ ഇന്‍ഫോ ബട്ടനില്‍ ഉപഭോക്താവ് ക്ലിക്ക് ചെയ്തപ്പോള്‍ വന്ന കുറിപ്പില്‍ പറയുന്നു. എന്നാല്‍, ഇത്തരം ഒരു പരസ്യ രീതി ഉപഭോക്താക്കള്‍ക്ക് ശല്യമാകാനിടയുണ്ടെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ അഭിപ്രായം തേടാന്‍ വേണ്ടിയായിരിക്കാം ഇപ്പോള്‍ ഇത് പരീക്ഷിക്കുന്നത്.
സൗജന്യമായി യൂട്യൂബ് ഉപയോഗിക്കുന്നവര്‍ക്ക് സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങള്‍ കാണിക്കാറുണ്ട്. ചില വീഡിയോകള്‍ക്ക് ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുണ്ടാവാറുണ്ട്. എന്നാല്‍ യൂട്യൂബ് പ്രീമിയം വരിക്കാരായാല്‍ ഈ പരസ്യങ്ങളൊന്നും കാണേണ്ടി വരില്ല. സമാനമായി ഇന്‍സ്റ്റാഗ്രാമില്‍ പെയ്ഡ്, സൗജന്യ സബ്‌സ്‌ക്രിപ്ഷനുകള്‍ അവതരിപ്പിക്കാന്‍ മെറ്റയ്ക്ക് പദ്ധതിയുണ്ടോ എന്ന് വ്യക്തമല്ല.