ഒരു പ്ലേറ്റ് പച്ചമുളക് ചവച്ചുതിന്നുന്ന യുവാവ്; വൈറൽ വീഡിയോ 

 ഒരു പ്ലേറ്റ് പച്ചമുളക് ചവച്ചുതിന്നുന്ന യുവാവ്; വൈറൽ വീഡിയോ 

ഒരു പ്ലേറ്റ് പച്ചമുളക് ചവച്ചുതിന്നുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഡൽഹി സ്വദേശിയായ ഫുഡ് വ്ലോ​ഗറാണ് ഒരു പ്ലേറ്റ് നിറയെ പച്ചമുളക് ചവച്ചുതിന്നുന്നത്. സംഭവം വളരെ പെട്ടെന്നാണ് വൈറലായത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു വലിയ ട്രേയിൽ നിന്ന് പച്ചയും ചുവപ്പും നിറത്തിലുള്ള പച്ചമുളകുകൾ ഓരോന്നും കഴിക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്. ഒന്നിനുപുറകെ ഒന്നായി മുളക് ചവച്ചുകൊണ്ട് കഷ്ടപ്പെടുകയാണ് ഇയാൾ. എരുവിനെ ശമിപ്പിക്കാൻ ഇടയ്ക്ക് ഇയാൾ കുറച്ച് തൈര് കുടിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമൻറുകളുമായി രംഗത്തെത്തിയത്. എന്തിനാണ് ഇത്തരത്തിൽ സ്വന്തം ആരോഗ്യം നശിപ്പിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്.

അതിനിടെ ഒരു കണ്ടെയ്നർ നിറയെ എണ്ണമറ്റ സ്ട്രോബെറി കഴിക്കുന്ന ഒരു കണ്ടൻറ് ക്രിയേറ്ററിൻറെ വീഡിയോയും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 100 ലിറ്ററി’ന് തുല്യ അളവിൽ സ്ട്രോബെറി കഴിച്ചു എന്നാണ് ആ യുവാവ് അവകാശപ്പെടുന്നത്. ഗ്ലാസ് പെട്ടിയിലെ സ്ട്രോബെറികൾ മുഴുവൻ കഴിക്കാൻ 12 മണിക്കൂർ വേണ്ടി വന്നുവെന്നും വീഡിയോയിൽ സൂചിപ്പിക്കുന്നു. ഓരോ സ്ട്രോബെറികളും വായിലിട്ട് ഒന്നിനുപുറകെ ഒന്നായി ചവച്ചു കഴിക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *