ചിക്കനിൽ ​നാരങ്ങാനീര്​ ചേർത്തേ പറ്റൂ; കാരണമുണ്ട്..

 ചിക്കനിൽ ​നാരങ്ങാനീര്​ ചേർത്തേ പറ്റൂ; കാരണമുണ്ട്..

Marinating raw chicken breasts in lemon juice and herbs

നോണ്‍വെജ് ഭക്ഷണം കഴിക്കുന്നവർ ഇന്ന് കൂടുതലാണ്. ദിവസവും ഭക്ഷണത്തിൽ മാംസം ഉപയോഗിക്കാറുണ്ട്. അതിൽ ചിക്കൻ വിഭവങ്ങൾക്ക് വലിയ ഒരു ഫാൻസ്‌ തന്നെയുണ്ട്. ചിക്കന്‍ രുചികരമാകാന്‍ വേണ്ടി പല കാര്യങ്ങളും ചെയ്യാറുണ്ട്. ചിലത് നാമറിയാതെ തന്നെ ആരോഗ്യകരമാകുന്ന ചിലതാണ്. ഇതില്‍ ഒന്നാണ് നാരങ്ങാനീര്. ചിക്കനില്‍ മാത്രമല്ല, ഏത് ഇറച്ചിയിലെങ്കിലും ഇതൊഴിച്ച് കഴിയ്ക്കാം. ഇതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ.

നാരങ്ങാനീര്

നാം ചിക്കനില്‍ നാരങ്ങാനീര് ചേര്‍ത്ത് വയ്ക്കാറുണ്ട്. ചിക്കന്‍ രുചികരവും മൃദുവുമാകുന്നുവെന്ന ചിന്തയാണ് ഇതിന് പുറകില്‍. ഹോട്ടലുകളിലും മറ്റും ചിക്കനൊപ്പം സവാളയും ഒപ്പം നാരങ്ങാനീരുമെല്ലാം കൊണ്ടുവയ്ക്കുന്നതും നാം കണ്ടുകാണും. ഇത് സവാളയില്‍ പിഴിഞ്ഞൊഴിച്ച് കഴിയ്ക്കാനാണെന്ന് ചിന്തിയ്ക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഇത് വാസ്തവത്തില്‍ ചിക്കനില്‍ പിഴിഞ്ഞൊഴിച്ച് കഴിയ്ക്കുന്നത് കൂടുതല്‍ ആരോഗ്യകരമാണെന്ന് പറയാം.

ഇരുമ്പ്

ചിക്കന്‍ ഇരുമ്പ് അഥവാ അയേണ്‍ സമ്പുഷ്ടമാണ്. ഇത് ശരീരം നല്ലതുപോലെ ആഗിരണം ചെയ്യാന്‍ വൈറ്റമിന്‍ സി കൂടി വേണം. നാരങ്ങ വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. ഇതാണ് ചിക്കനൊപ്പം നാരങ്ങാനീര് കൂടി പിഴിഞ്ഞൊഴിച്ച് കഴിയ്ക്കാന്‍ പറയുന്നതിന്റെ ഒരു കാര്യം. ഇതുപോലെ കാല്‍സ്യവും ചിക്കനിലുണ്ട്. ഇതും ശരീരം ശരിയായി വലിച്ചെടുക്കാന്‍ വൈറ്റമിന്‍ സി കൂടി വേണം.

ചിക്കന്‍ ​

ചിക്കനിലെ പ്രോട്ടീനുകളെ ചെറുകണികകളാക്കി മാറ്റാനും ചിക്കന്‍ കൂടുതല്‍ മൃദുവാക്കാനും ഇത് നല്ലതാണ്. നാരങ്ങയിലെ സിട്രിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. പ്രോട്ടീന്‍ ചെറുകണികകളായി മാറുന്നതിലൂടെ ദഹനം എളുപ്പമാകുന്നു. പ്രോട്ടീന്‍ പെട്ടെന്ന് തന്നെ ശരീരത്തിന് ഉപയോഗപ്പെടുത്താനും സാധിയ്ക്കുന്നു. നാരങ്ങ ദഹനത്തിന് സഹായിക്കുന്ന ഒന്ന് കൂടിയാണ്. ഇതിനാല്‍ ഇത് ഇറച്ചി വിഭവങ്ങളില്‍ ചേര്‍ക്കുന്നത് പെട്ടെന്ന് ദഹനം നടക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്.

​വൈറ്റമിന്‍ സി​

ചിക്കനൊപ്പം നാരങ്ങയല്ലെങ്കില്‍ വൈറ്റമിന്‍ സി സമ്പുഷ്ടമായ മറ്റെന്തിലും ഭക്ഷണം കഴിച്ചാലും മതിയാകും. എന്നാല്‍ നാരങ്ങയ്ക്കുള്ള ഗുണമെന്തെന്ന് വച്ചാല്‍ ലഭ്യതയും ഉപയോഗിയ്ക്കാനുള്ള എളുപ്പവുമെല്ലാമാണ്. ചിക്കന്‍ കൂടുതല്‍ രുചികരമാകാനും മൃദുവാകാനും ഇതിലൊഴിയ്ക്കുന്ന നാരങ്ങാനീര് സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *