കാൻ ചലച്ചിത്ര മേളയിൽ പുതുചരിത്രം രചിച്ച് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്; ഗ്രാന്റ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം

 കാൻ ചലച്ചിത്ര മേളയിൽ പുതുചരിത്രം രചിച്ച്  ഓൾ വി ഇമാജിൻ ആസ് ലൈറ്റ്; ഗ്രാന്റ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം

പാരീസ്: കാൻ ചലച്ചിത്ര മേളയിൽ പുതുചരിത്രം രചിച്ച് പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. ഗ്രാന്റ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ചരിത്രമാണ് സിനിമ സ്വന്തമാക്കിയത്.

ബാർബി എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തി നേടിയ ഗ്രേറ്റ ഗെർവിക് അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കനി കുസൃതി, ദിവ്യ പ്രഭ, ഛായാ ഖദം, ഹൃദ്ദു ഹാറൂൺ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മുംബൈയിൽ നഴ്‌സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഭർത്താവിൽനിന്ന് വേർപിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു മനോഹരയാത്രയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.

Leave a Reply

Your email address will not be published. Required fields are marked *