തിരുവനന്തപുരം സ്വദേശിനി യുഎഇയിൽ കെട്ടിടത്തില്‍നിന്നും വീണുമരിച്ചു

 തിരുവനന്തപുരം സ്വദേശിനി യുഎഇയിൽ കെട്ടിടത്തില്‍നിന്നും വീണുമരിച്ചു

ഫുജൈറ: ഫുജൈറയില്‍ കെട്ടിടത്തില്‍നിന്നും മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്‌കൂളിനു സമീപത്ത് താമസിക്കുന്ന കെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം.

നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ്. രണ്ടു പെണ്‍കുട്ടികളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *