ഗൾഫ് യാത്ര ഇനി വളരെ ചെറിയ ചിലവിൽ; ആ സ്വപ്നം ഉടൻ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി വി എൻ വാസവൻ

 ഗൾഫ് യാത്ര ഇനി വളരെ ചെറിയ ചിലവിൽ; ആ സ്വപ്നം ഉടൻ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രാ കപ്പൽ സർവീസ് എന്ന സ്വപ്നം ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി വി എൻ വാസവൻ. കേരളത്തിനും ​ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ കപ്പൽ സർവീസ് ആരംഭിക്കാൻ താൽപര്യപത്രം സമർപ്പിച്ച കമ്പനി പ്രതിനിധികളുമായി മാരിടൈം ബോർഡ് അധികൃതർ നടത്തിയ ചർച്ച വിജയകരമായിരുന്നെന്നും മന്ത്രി വ്യക്തമാക്കി. നാല് കമ്പനികളാണ് സർവീസ് നടത്താനായി താത്പര്യപത്രം സമർപ്പിച്ചിട്ടുള്ളത്.

മന്ത്രി വിഎൻ വാസവൻറെ വാക്കുകൾ ഇങ്ങനെ..

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ എക്കാലത്തെയും പ്രധാന ആവശ്യമാണ് സീസൺ കാലത്തെ ഗൾഫിനും കേരളത്തിനുമിടയിലുള്ള ചെലവേറിയ വിമാനയാത്രക്ക് ബദൽ സംവിധാനം ഒരുക്കുക എന്നുള്ളത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഗൾഫിനും കേരളത്തിനുമിടയിൽ ഒരു കപ്പൽ സർവീസ് ആരംഭിക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ ഉണ്ടായിരുന്നു. ഇതിനായി സർക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് മാർച്ച് 27ന് കൊച്ചിയിൽ വെച്ച് ഷിപ്പിംഗ് മേഖലയിലെ വിവിധ കമ്പനികളും കൊച്ചിൻ പോർട്ട് അതോറിറ്റി, കൊച്ചിൻ ഷിപ്പ്യാർഡ്, ടൂറിസം വകുപ്പ്, നോർക്ക ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തിയിരുന്നു. കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു 4 കമ്പനികളാണ് താത്പര്യപത്രം സമർപ്പിച്ചിട്ടുള്ളത്. തുടർ നടപടികളുടെ ഭാഗമായി താൽപര്യപത്രം സമർപ്പിച്ച കമ്പനികളെ ചർച്ചക്ക് ക്ഷണിച്ചിരുന്നു. കമ്പനി പ്രതിനിധികളുമായി കേരള മാരിടൈം ബോർഡ് അധികൃതർ നടത്തിയ ചർച്ച വിജയകരമാണ്. കേരളത്തിനും ഗൾഫിനുമിടയിൽ കപ്പൽ സർവീസ് കുറഞ്ഞ ചെലവിൽ ഉടൻ തന്നെ യാഥാർത്ഥ്യമാകുന്ന പ്രവർത്തനങ്ങൾ ആണ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *