‘കുറഞ്ഞ സമയത്തില്‍ വലിയ മഴ; മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും സൃഷ്ടിച്ചേക്കാം’- മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

 ‘കുറഞ്ഞ സമയത്തില്‍ വലിയ മഴ; മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും സൃഷ്ടിച്ചേക്കാം’- മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശക്തമായ കാറ്റ്, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയ സാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറിപ്പ്

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നി ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല.

Leave a Reply

Your email address will not be published. Required fields are marked *