മുടികൊഴിച്ചിലും കഷണ്ടിയും തടയാം; വീട്ടില്‍ തന്നെയുണ്ട് പരിഹാരം

 മുടികൊഴിച്ചിലും കഷണ്ടിയും തടയാം; വീട്ടില്‍ തന്നെയുണ്ട് പരിഹാരം

നമ്മുടെ ചര്‍മ്മം പോലെ തന്നെ മുടിക്കും പരിചരണവും ശ്രദ്ധയും ആവശ്യമാണ്. യഥാര്‍ത്ഥത്തില്‍ ഭൂരിഭാഗം പേരും തികച്ചും ആരോഗ്യമുള്ള മുടിയോടെയാണ് ജനിച്ചത്. എന്നാല്‍ മുടി ഉല്‍പന്നങ്ങളിലെ രാസ വിഷാംശം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ ഘടകങ്ങള്‍ കാരണം പലതരത്തിലുള്ള മുടി പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നു. ഇന്ന് സ്ത്രീകളും പുരുഷന്‍മാരും നേരിടുന്ന ഒരു സാധാരണ പ്രശ്‌നമാണ് നെറ്റി കയറല്‍.

പുരുഷന്‍മാരില്‍ പൊതുവെ ഇത് കൂടുതലായി കാണപ്പെടുന്നു. പലരും ഇത് കഷണ്ടിയിലേക്ക് എത്തും എന്നും ഭയപ്പെടുന്നു. എന്നാല്‍ വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളിലൂടെ ഇത് മാറ്റിയെടുക്കാവുന്നതാണ്. ഈ ചികിത്സയ്ക്ക് ആവശ്യമായ ഘടകം പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും സാന്നിധ്യമാണ്. ഇത് മുട്ടകളില്‍ സമൃദ്ധമായി ലഭിക്കും എന്നത് എല്ലാവര്‍ക്കും അറിയുമായിരിക്കും.

മുടിയില്‍ മുട്ട ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന അമിനോ ആസിഡുകള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെളുത്ത ഭാഗത്ത് എന്‍സൈമുകളും സെബവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് ശുചിത്വം പാലിക്കാനും ബാക്ടീരിയ വളര്‍ച്ചയില്‍ നിന്ന് അകന്നുനില്‍ക്കാനും കഴിയുമെന്ന് ഉറപ്പാക്കുന്നു. ഇത് ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ്.

ഇത് വരള്‍ച്ചയ്ക്കും പുറംതൊലിക്കും എതിരെ പോരാടാന്‍ സഹായിക്കുന്നു. മുട്ടയിലെ ആന്റിഓക്സിഡന്റുകള്‍ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനങ്ങളെ ചെറുക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ എ, ബി, സി, ഡി, ഇ എന്നിവയുടെ ഗുണം മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവില്‍ ലെസിത്തിന്‍ എന്ന ഒരു പദാര്‍ത്ഥം അടങ്ങിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *