മേയർ – കെഎസ്ആർടിസി ഡ്രൈവർ വാക്‌പോര്; യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് പോലീസ്
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് പൊലീസ്. യദുവിനെ അറസ്റ്റ് ചെയ്യാന്‍ തക്ക ക്രിമിനല്‍ കേസൊന്നും നിലവിലില്ലെന്നും പൊലീസ് അറിയിച്ചു.
യദുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള മറുപടിയിലാണ് പൊലീസിന്റെ വിശദീകരണം. മേയര്‍ക്കെതിരെ പരാതിപ്പെട്ടതിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കുന്നെന്നായിരുന്നു യദുവിന്റെ പരാതി. വിഷയവുമായി ബന്ധപ്പെട്ട് മേയറുടെ രഹസ്യമൊഴി ഇന്നലെ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് മേയറുടെ പരാതി. കേസില്‍ ഉടന്‍ കുറ്റപത്രം നല്‍കാനാണ് പൊലീസ് ഉന്നതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
മേയർ സഞ്ചരിച്ച വാഹനം അമിത വേഗത്തിൽ ബസ് മറികടന്നോ എന്ന് അറിയാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും ബസ്സിൽ നിന്ന് കിട്ടിയില്ല. മെമ്മറി കാർഡ് കാണാതായ കേസ് തമ്പാനൂർ പോലീസാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ മാസം 27 ന് ആണ് മേയറും – കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുള്ള തർക്കം ആരംഭിച്ചത്. കെ എസ് ആർ ടി സിയുടെ ഒരു ബസ് തങ്ങളുടെ കാറ് തട്ടാൻ വന്നുവെന്നും തിരിഞ്ഞ് നോക്കിയപ്പോൾ ഡ്രൈവർ അസംഭ്യ ആംഗ്യം കാണിച്ചുവെന്നും ആര്യ പറഞ്ഞിരുന്നു. ഏപ്രിൽ 27 ന് രാത്രി ഒമ്പതെ മുക്കാലിന് ശേഷം ആണ് സംഭവം നടന്നത് എന്ന് ആര്യ പറഞ്ഞിരുന്നു.
രാത്രി ഒമ്പതേ മുക്കാലിന് ശേഷം തങ്ങൾ വീട്ടിൽ നിന്ന് പട്ടം പ്ലാമൂട് വഴി പോവുകയായിരുന്നുവെന്നും അവിടെ വെച്ച് കെ എസ് ആർ ടി സിയുടെ ഒരു ബസ് ലെഫ്റ്റ് സൈഡിലൂടെ തങ്ങളുടെ കാറ് തട്ടാൻ വരുമ്പോൾ താനും സഹോദരന്റെ ഭാര്യയും കാറിന്റെ പിറകിലിരിക്കുകയായിരുന്നുവെന്നും തങ്ങൾ തിരിഞ്ഞ് നോക്കുമ്പോൾ യദു അസഭ്യ ഭാഷ്യയിൽ തങ്ങളെ ഒരു ആംഗ്യം കാണിക്കുകയാണ് ഉണ്ടായതെന്നുമാണ് ആര്യ പറഞ്ഞത്.