ഗുരുവായൂർ അമ്പലനടയിൽ വച്ച് എന്തിനാണ് ആളുകൾ കല്യാണം കഴിക്കാൻ തിരക്ക് കൂട്ടുന്നത് ? ആ തിരക്കിനിടയിൽ മുഹൂർത്തമൊക്കെ നോക്കാറുണ്ടോ ?

 ഗുരുവായൂർ അമ്പലനടയിൽ വച്ച് എന്തിനാണ് ആളുകൾ കല്യാണം കഴിക്കാൻ തിരക്ക് കൂട്ടുന്നത് ? ആ തിരക്കിനിടയിൽ മുഹൂർത്തമൊക്കെ നോക്കാറുണ്ടോ ?

വിവാഹം എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിനെ എത്രത്തോളം മനോഹരമാക്കാൻ കഴിയും എന്നതാണ് എല്ലാവരും ശ്രമിക്കുക. പലരുടെയും വിവാഹങ്ങൾ ഗുരുവായൂർ അമ്പലനടയിൽ വച്ച് നടത്താറുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ഒരു അമ്പലം കൂടിയാണ് ഗുരുവായൂർ. ദിവസവും നൂറുകണക്കിന് വധുവരന്മാർ ആണ് ഇവിടെ വച്ച് താലിചാർത്താറുള്ളത്. അത്രക്ക് തിരക്കാണ് ഇവിടെ.

എന്നാൽ ഈ തിരക്കിനിടയിൽ കൃത്യസമയത്ത് വിവാഹം നടത്താൻ കഴിയുമോ എന്നതാണ് ആളുകളുടെ സംശയം. എന്നാൽ ഗുരുവായൂരപ്പന്റെ മുന്നിൽ വച്ച് നടത്തപ്പെടുന്ന വിവാഹത്തിന് കൃത്യമായ ഒരു മുഹൂർത്തം ആവശ്യമില്ലെന്നാണ് വിശ്വാസം. പുലർച്ചെ 3 മണിക്ക് നിർമ്മാല്യത്തോടെ നട തുറക്കുന്നതുമുതലുള്ള ഏതു സമയത്തും വിവാഹമാകാം എന്ന പ്രത്യേകതയുമുണ്ട്.

ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയാൽ ദീർഘകാല ദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം. കൂടാതെ ദാമ്പത്യ ജീവിതത്തിലൂടെ നീളം ഗുരുവായൂരപ്പന്റെ കടാക്ഷവും ലഭിക്കും. വിവാഹം കഴിഞ്ഞ ഉടനെ ദമ്പതികൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനമില്ല. അതിനാൽ വിവാഹത്തിന് മുൻപ് തൊഴുത് അനുഗ്രഹം തേടിയിട്ടാണ് വധൂവരന്മാർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള വിവാഹമണ്ഡപത്തിൽ പ്രവേശിക്കുക.

ഭക്തവത്സലനാണ് ഭഗവാൻ. മേൽപ്പത്തൂരിന്റെയും പൂന്താനത്തിന്റെയും കുറൂരമ്മയുടെയും കൃഷ്ണഭക്തിയും അനുഭവകഥയും ഏവർക്കും അറിയാം. മനസ്സറിഞ്ഞു വിളിച്ചാൽ ഭഗവാൻ എപ്പോഴും കൂടെയുണ്ടാകുമെന്നാണ് വിശ്വാസം. വസുദേവരും ദേവകിയും ദ്വാരകയിൽ വച്ച് പൂജിച്ച വിഗ്രഹമാണിവിടെയുള്ളത്. ദേവഗുരുവായ ബൃഹസ്പതിയും ശിഷ്യനായ വായുദേവനും ചേർന്നാണ് ഗുരുവായൂരിൽ ക്ഷേത്രപ്രതിഷ്ഠ നടത്തിയത്. ദിവസേന പന്ത്രണ്ടു സമയത്തും പന്ത്രണ്ടു ഭാവങ്ങളിലാണ് ദർശനമരുളുന്നത്.

വിവാഹശേഷം വർഷം തോറുമോ മാസം തോറുമോ മുടങ്ങാതെ ഗുരുവായൂർ ദർശനം നടത്തുന്ന ദമ്പതിമാരുമുണ്ട്. ഗുരുവായൂരിലെ കൃഷ്ണനാട്ടം വഴിപാട് വളരെ പ്രസിദ്ധമാണ്. വിവാഹതടസ്സം മാറുന്നതിനും സന്താനസിദ്ധിക്കുമായി ധാരാളം പേർ കൃഷ്ണനാട്ടം വഴിപാട് നടത്താറുണ്ട്. കൂടാതെ ദാമ്പത്യവിജയത്തിനും പ്രണയസാഫല്യത്തിനും ഗുരുവായൂരിൽ ദീപാരാധന തൊഴുന്നത് ഉത്തമമാണെന്നാണ് ഭക്തരുടെ വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *