സ്ത്രീകളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കൊല്ലം: സ്ത്രീകളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തെന്മലയിലെ ശുചിമുറി നടത്തിപ്പുകാരൻ ആഷിക് ബദറുദ്ദീനാണ് പിടിയിലായത്.
ശുചിമുറിയിൽ മൊബൈൽ ഫോൺ വച്ച് ദൃശ്യം പകർത്തിയതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. യൂത്ത് കോൺഗ്രസ് പുനലൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ് പിടിയിലായ ആഷിക്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തെന്മല പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.