സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും; നാലു ജില്ലകളിൽ റെഡ് അലേർട്ട്

 സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും; നാലു ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിന് മുകളിലെ ചക്രവാതച്ചുഴിയും, മധ്യ മഹാരാഷ്ട്രയിൽ നിന്നും തെക്കൻ തമിഴ്‌നാടുവരെയുള്ള ന്യൂനമർദ്ദ പാത്തിയുടെയും ഫലമായാണ് സംസ്ഥാനത്തേക്ക് അതിതീവ്ര മഴയെത്തുന്നത്.

മെയ്‌ 22 ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മധ്യ ബംഗാൾ ഉൾക്കടലിൽ ഇത് തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. മെയ്‌ 23 വരെ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന്‌ മുകളിൽ ശക്തമാകാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്‍റെ ഫലമായി ഒറ്റപെട്ട സ്ഥലങ്ങളിൽ അതിതീവ്രമായ മഴയ്ക്കും, ശക്തമായ / അതിശക്തമായ മഴയ്ക്കും, സാധ്യതയുണ്ടന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

വ്യാഴാഴ്ചവരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലേർട്ട്

20 – 05 – 2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
21 – 05 – 2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മി.മീ ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

ഓറഞ്ച് അലേർട്ട്

20 – 05 – 2024: തിരുവനന്തപുരം, കൊല്ലം, എറണാകുളം
21 – 05 – 2024: തിരുവനന്തപുരം, കൊല്ലം, എറണാകുളം
22 – 05 – 2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
23 – 05 – 2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. 22ന് ചില ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലേർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.

‌കാലവർഷം ആൻഡമാനിലും മാലദ്വ‍ീപിലും എത്തി; ഇത്തവണ നേരത്തേയെന്ന് പ്രവചനം

യെല്ലോ അലേർട്ട്

20 – 05 – 2024 : തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
21 – 05 – 2024 : തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
22 – 05 – 2024 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
23 – 05 – 2024 : തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

Leave a Reply

Your email address will not be published. Required fields are marked *