‘ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്’; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്. ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശിച്ചു.
ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് കനത്ത മഴയില്‍ ടയര്‍ മണ്ണിലേക്ക് താഴ്ന്ന് പാചക പാതക സിലിണ്ടര്‍ കയറ്റി വന്ന ലോറി മറിഞ്ഞത്. ശക്തമായ മഴയായതിനാല്‍ മണ്ണില്‍ താഴ്ന്ന ടാങ്കര്‍ മറിയുകയായിരുന്നു. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ വഴിതെറ്റി സര്‍വ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. അപകടത്തില്‍ ഡ്രൈവര്‍ നാമക്കല്‍ സ്വദേശി എറ്റിക്കണ്‍ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
അപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്നും ഗ്യാസ് മറ്റ് ലോറികളിലക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് പളളിപ്പുറം സിആര്‍പിഎഫ് മുതല്‍ മംഗലപുരം വരെയുള്ള ദേശീയ പാത വഴിയുള്ള ഗതാഗതം നിര്‍ത്തി വച്ച്, വാഹനങ്ങള്‍ മറ്റൊരു വഴിയിലൂടെ തിരിച്ചുവിടുകയാണ്.