പ്രീതി സിന്റ , പ്രായം 49, തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം ഇതോ?
പ്രീതി സിൻ്റയ്ക്ക് പ്രായം 49 ആയി. ഈ പ്രായത്തിലും താരം ഫിറ്റ്നസിൽ ഏറെ ശ്രദ്ധാലുവാണ്. താരത്തിന് റെ തിളങ്ങുന്ന ചർമ്മത്തിനു പിന്നിലെ രഹസ്യം അറിയേണ്ടേ?. എല്ലാ ദിവസവും പ്രീതി സിൻ്റ ക്ലെൻസിങ്, ടോണിങ്, മോയിസ്ച്യുറൈസിങ് തുടങ്ങി ചർമ്മസംരക്ഷണ ദിനങ്ങൾ ചെയ്യാറുണ്ട്. താരത്തിൻ്റെ തിളങ്ങുന്ന ചർമ്മത്തിൻ്റെ പ്രധാന രഹസ്യം പഴങ്ങളാണ്. മാമ്പഴവും പപ്പായയുമാണ് നടിയുടെ ഇഷ്ട പഴങ്ങൾ. ഇവ രണ്ടും ചർമ്മത്തിന് മിനുസവും തിളക്കവും നൽകുന്നു.
താരത്തിൻ്റെ ക്ലിയർ ചർമ്മത്തിനു പിന്നിലെ മറ്റൊരു രഹസ്യം വെള്ളമാണ്. ദിവസവും വെള്ളം ധാരാളം കുടിക്കാറുണ്ട്. ഇത് ചർമ്മത്തിൽ നിന്നും അഴുക്കുകളെ പുറന്തള്ളാൻ സഹായിക്കും. അതുപോലെ തന്നെ, നൈറ്റ് ക്രീം ഉപയോഗിക്കാതെ പ്രീതി സിൻ്റ ഒരിക്കലും ഉറങ്ങാറില്ല. ഇത് കൊളാജൻ ഉൽപാദനത്തിനും ചർമ്മത്തിനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കും. എപ്പോഴും പോസിറ്റീവ് ആയിരിക്കാനാണ് പ്രീതിക്ക് ഇഷ്ടം. സമ്മർദമുള്ള കാര്യങ്ങൾ ഒന്നും തന്നെ താരം ചെയ്യാറില്ല. അങ്ങനെതന്നെ യുവത്വം നഷ്ടപ്പെടാതെ ജീവിക്കാൻ താരത്തിന് കഴിയുന്നുണ്ട്.
ദിവസവും ധാരാളം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ഭക്ഷണം ചെറിയ അളവ് ഒരു ദിവസം ആറോ ഏഴോ തവണയാണ് കഴിക്കുന്നത്. ഇത് ആരോഗ്യം നിലനിർത്താൻ സഹായിക്കും. മുടി സംരക്ഷണത്തിനും നടി പ്രാധാന്യം കൊടുക്കാറുണ്ട്. മുടിയിൽ ആഴ്ചയിൽ മൂന്നു തവണ ഷാംപൂവും കണ്ടിഷണറും ഉപയോഗിക്കാറുണ്ട്. മുടിയുടെ ഏറ്റവും ഇടയ്ക്കിടെ ട്രിം ചെയ്ത് കൊടുക്കും. മുടി പെട്ടെന്ന് വളരുന്നതിന് ഇത് സഹായിക്കും. അതുപോലെ തിളങ്ങുന്ന ചർമ്മത്തിന് ഉറക്കവും വളരെ പ്രധാനമാണെന്ന് നടി പറയുന്നു. ദിവസവും 7-8 മണിക്കൂർ ഉറങ്ങാറുണ്ട്